‘എന്നെക്കാൾ വിശ്വാസം നിങ്ങളെ!! ജാമ്യത്തിൽ ഇറങ്ങി രവീന്ദർ..’ – പ്രണയ ചിത്രം പങ്കുവച്ച് നടി മഹാലക്ഷ്മി

തട്ടിപ്പ് കേസിൽ അറസ്റ്റിലായ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് രവിന്ദറിനെ ചെന്നൈയിൽ അറസ്റ്റിലായത്. സിനിമ നിർമ്മിക്കാമെന്ന് വാക്ദാനം നൽകിയ ശേഷം 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്നും പറഞ്ഞാണ് രവീന്ദർ ചെന്നൈ സ്വദേശി ബാലാജിയുടെ കൈയിൽ നിന്നും പണം തട്ടിയത്.

ഇതിന് വേണ്ടി വ്യാജമായ രേഖകളും രവീന്ദർ ഉണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. അറസ്റ്റിയായ രവീന്ദറിന് എതിരെ ഭാര്യയും സീരിയൽ നടിയുമായ മഹാലക്ഷ്മി തെളിവുകൾ നൽകിയെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതൊക്കെ വെറും ഗോസിപ്പുകൾ മാത്രമാണ് ഇപ്പോൾ മഹാലക്ഷ്മി തന്നെ തെളിയിച്ചിരിക്കുകയാണ്. ജാമ്യത്തിലിറങ്ങിയ രവീന്ദറിന് ഒപ്പം നിൽക്കുന്ന ഫോട്ടോയും മഹാലക്ഷ്മി പങ്കുവെച്ചു.

“എന്നിൽ പുഞ്ചിരി കൊണ്ടുവരുന്നതിൽ ഒരിക്കലും പരാജയപ്പെടില്ല. ഏതൊരു വ്യക്തിയോടുള്ള സ്നേഹത്തിനും കാരണം വിശ്വാസമാണ്. പക്ഷെ ഇവിടെ എന്നെക്കാൾ വിശ്വാസം നിന്നെ സ്നേഹിക്കുന്നു! പഴയ പോലെ അതേ സ്നേഹം വർഷിച്ച് എന്നെ സംരക്ഷിക്കൂ.. ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അമ്മു..”, മഹാലക്ഷ്മി ഭർത്താവ് രവീന്ദറിന് ഒപ്പമുള്ള ഫോട്ടോയോടൊപ്പം താരം കുറിച്ചു.

ഇതോടുകൂടി ഭർത്താവ് അറസ്റ്റിലായപ്പോൾ മഹാലക്ഷ്മി കളഞ്ഞിട്ട് പോയെന്ന് പറഞ്ഞവർക്കുള്ള മറുപടിയും കിട്ടി. സമൂഹ മാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ദമ്പതികളാണ് ഇരുവരും. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി അദ്ദേഹത്തെ കെട്ടിയതെന്നായിരുന്നു ആദ്യത്തെ ആക്ഷേപം. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ മഹാലക്ഷ്മി അതിലൊരു മകനുമുണ്ട്. രവീന്ദറിന്റെയും രണ്ടാം വിവാഹം ആയിരുന്നു.