December 4, 2023

‘തീയേറ്റർ പൂരപ്പറമ്പാക്കിയ പാട്ട്!! വാരിസിലെ വിജയും രശ്മികയും ആടിത്തിമിർത്ത ഗാനം..’ – വീഡിയോ കാണാം

വംഷി പൈടിപ്പള്ളി സംവിധാനം ചെയ്ത വിജയ് നായകനായ വാരിസ് തിയേറ്ററുകളിൽ ഇപ്പോഴും സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. 300 കോടിയിൽ അധികം കളക്ഷനാണ് സിനിമ ഇതുവരെ നേടിയിട്ടുള്ളത്. വിജയുടെ മറ്റൊരു ഹിറ്റ് സിനിമ കൂടി പിറന്നിരിക്കുകയാണ്. പൊങ്കൽ പ്രമാണിച്ച് അജിത്ത് ചിത്രത്തിന് ഒപ്പമാണ് വിജയുടെ സിനിമയും റിലീസ് ചെയ്തത്. വിജയ് ചിത്രം തന്നെയാണ് കളക്ഷനിലും മുന്നിൽ എത്തിയത്.

രശ്മിക മന്ദാനയാണ് നായികയായി അഭിനയിച്ചിട്ടുള്ളത്. ഇരുവരും തമ്മിലുള്ള രംഗങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സുൽത്താൻ ശേഷം രശ്മിക അഭിനയിച്ച തമിഴ് ചിത്രമായിരുന്നു വാരിസ്. ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന രശ്മിക വിജയ് ആരാധികയായതുകൊണ്ട് മാത്രം ചെയ്ത സിനിമയാണെന്ന് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.

വാരിസിലെ ‘ജിമിക്കി പൊണ്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. രശ്മികയും വിജയും ഗംഭീര ഡാൻസ് പ്രകടനം കാഴ്ച വച്ച പാട്ടായിരുന്നു ഇത്. തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഗാനമായിരുന്നു. തമൻ എസിന്റെ സംഗീതത്തിൽ അനിരുദും ജോണിറ്റ ഗാന്ധിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകാണ് വരികൾ എഴുതിരിക്കുന്നത്.

ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ് വീഡിയോ. രഞ്ജിത്തമേ പാട്ടിനേക്കാൾ ഇതായിരുന്നു ഇഷ്ടപ്പെട്ടതെന്ന് പലരും വീഡിയോയുടെ താഴെ കമന്റുകളും ഇട്ടിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇനി അഭിനയിക്കാൻ പോകുന്നത്. 100 ശതമാനവും തന്റെ ചിത്രമായിരിക്കുമെന്ന് ലോകേഷ് പറഞ്ഞതുകൊണ്ട് തന്നെ ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.