‘എന്റെ മറ്റൊരു അമ്മ!! നയൻതാരയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് വിഘ്‌നേശ്..’ – ആശംസകളുമായി ആരാധകർ

ഇൻറർനെറ്റിൽ ഏറ്റവും തരംഗമായ വിവാഹങ്ങളിൽ ഒന്നായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകനായ വിഘ്‌നേശ് ശിവന്റെയും. ചെന്നൈയ്ക്ക് അടുത്ത് മഹാബലിപുരം എന്ന സ്ഥലത്ത് വച്ച് ഒരു റിസോർട്ടിൽ വച്ച് നടന്ന ആഡംബര വിവാഹ ചടങ്ങളിൽ തെന്നിന്ത്യയിലെ പല സൂപ്പർസ്റ്റാറുകളും സംവിധായകരും നടിമാരും പങ്കെടുത്തിട്ടുണ്ടായിരുന്നു.

മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു താരമാണ് നയൻ‌താര. മലയാളിയായ നയൻ‌താര ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തി നിൽക്കുകയാണ്. ഇപ്പോഴുള്ള തെന്നിന്ത്യൻ നടിമാരിൽ ഏറ്റവും താരമൂല്യമുള്ള നടി കൂടിയാണ് നയൻ‌താര. വിഘ്‌നേശും നയൻതാരയും തമ്മിൽ പ്രണയത്തിലാവുന്നത് നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു.

ഏഴ് വർഷത്തോളം പ്രണയിച്ചും ഒന്നിച്ച് ജീവിച്ചതിന് ശേഷവുമാണ് നയൻതാരയും വിഘ്‌നേശും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. ഒരു യഥാർത്ഥ പ്രണയ ജോഡി എന്ന് കൂടി ഇവരെ വിശേഷിപ്പിക്കാൻ പറ്റും. നയൻതാരയുടെ കുടുംബത്തെ സ്വന്തം കുടുംബം പോലെ തന്നെയാണ് വിഘ്‌നേശ് കാണുന്നത്. നയൻസും തിരിച്ച് അങ്ങനെ തന്നെയാണ്. വിവാഹ ശേഷം ഹണിമൂണും യാത്രകൾക്കും ശേഷം ഇരുവരും തിരിച്ചു ജോലികളിൽ പ്രവേശിക്കുകയും ചെയ്തു.

അതെ സമയം നയൻതാരയുടെ അമ്മ ഓമന കുര്യന് ജന്മദിനം ആശംസിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിഘ്‌നേശ്. “ജന്മദിനാശംസകൾ പ്രിയപ്പെട്ട ഓമനകുര്യൻ.. എന്റെ മറ്റൊരു അമ്മ!! ഞാൻ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ത്രീ, എല്ലായ്പ്പോഴും മനോഹരമായ ഹൃദയമുള്ള ഒരു ശുദ്ധാത്മാവ്.. നിങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും സമാധാനത്തിനും അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു..”, വിഘ്‌നേശ് കുറിച്ചു.


Posted

in

by