‘ഞങ്ങളുടെ മാലാഖ വെള്ളത്തിൽ വീണേ..’ – സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന നടി വീണ നന്ദകുമാറിന്റെ ചിത്രങ്ങൾ വൈറൽ

‘ഞങ്ങളുടെ മാലാഖ വെള്ളത്തിൽ വീണേ..’ – സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന നടി വീണ നന്ദകുമാറിന്റെ ചിത്രങ്ങൾ വൈറൽ

മലയാളത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച അഭിപ്രായം നേടുകയും തീയേറ്ററിൽ ഗംഭീരവിജയം നേടുകയും ചെയ്ത സിനിമയായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ. സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം അതിലെ നായികയായി അഭിനയിച്ച വീണ നന്ദകുമാറിനെ കുറിച്ച് പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ തിരയാൻ തുടങ്ങിയിരുന്നു.

2017-ൽ പുറത്തിറങ്ങിയ ജോജുവും വിനയ് ഫോർട്ടും റോഷൻ മാത്യുവും പ്രധാനവേഷത്തിൽ എത്തിയ കടംകഥ എന്ന ചിത്രത്തിലായിരുന്നു വീണ ആദ്യമായി അഭിനയിച്ചത്. സിനിമ വലിയ വിജയം നേടിയിരുന്നില്ല. പിന്നീട് തമിഴിലേക്ക് പോയ വീണ 2018-ൽ പുറത്തിറങ്ങിയ തോട്ര എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അതും പക്ഷേ തീയേറ്ററുകളിൽ അധികം ഓടിയിരുന്നില്ല.

അങ്ങനെ ഇരിക്കുമ്പോഴായിരുന്നു വീണയെ തേടി കെട്ട്യോളാണ് എന്റെ മാലാഖയിലെ റിൻസി എന്ന കഥാപാത്രം എത്തിയത്. അതോടുകൂടി ആരാധകരും അവസരങ്ങളും ഒരുപാട് ലഭിച്ചു വീണയ്ക്ക്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വല്ലപ്പോഴും മാത്രമേ വീണ ഉപയോഗിക്കാറുള്ളൂ. ഈ കഴിഞ്ഞ ദിവസം വീണ ഒരു സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന ഫോട്ടോസ് പങ്കുവച്ചിരുന്നു.

നിമിഷ നേരംകൊണ്ട് തന്നെ ചിത്രങ്ങൾ പല പ്ലാറ്റുഫോമുകളിലും വൈറലായിരുന്നു. ‘ഞങ്ങളുടെ മാലാഖ വെള്ളത്തിൽ വീണേ.. എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. മറ്റൊരാൾ, ‘ഓ അപ്പൊ ഇതാണ് വീണാ ൽ നന്ദകുമാർ.. വീണില്ലെങ്കിലോ?? എന്ന രസകരമായ കമന്റും ഇടുകയുണ്ടായി. സിനിമ ഇറങ്ങിയ ശേഷം വീണയുടെ ചില ഗ്ലാമറസ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

CATEGORIES
TAGS