‘ചുവപ്പണിഞ്ഞ് വെള്ളത്തിൽ കളിച്ച് നടി മാൻവി സുരേന്ദ്രന്റെ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറലാകുന്നു!!

‘ചുവപ്പണിഞ്ഞ് വെള്ളത്തിൽ കളിച്ച് നടി മാൻവി സുരേന്ദ്രന്റെ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറലാകുന്നു!!

മലയാള ടെലിവിഷൻ രംഗത്ത് നിറസാന്നിദ്ധ്യമാണ് നടി മാൻവി സുരേന്ദ്രൻ. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാൻവി. സീരിയലിലുകൾ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി പെട്ടന്ന് തന്നെ അഭിനയരംഗത്ത് ചുവടുറപ്പിക്കാൻ മാൻവിക്ക് സാധിച്ചു.

സീതയിലെ അർച്ചന എന്ന കഥാപാത്രമാണ് താരത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറ്റിയത്. സീരിയൽ സൂപ്പർഹിറ്റ് ആയതോടെ തുടർന്ന് തേനും വയമ്പും എന്ന സീരിയലിലും മാൻവി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടി.വിയിലെ തന്നെ സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലെ സ്ഥിരം മത്സരാർത്ഥിയാണ് മാൻവി.

സുമംഗലി ഭവ എന്ന സീരിയലിലെ മയൂരി എന്ന കഥാപാത്രമാണ് മാൻവി ഇപ്പോൾ അഭിനയിക്കുന്നത് അതുപോലെ സ്റ്റാർ മാജിക്കിലും പങ്കെടുക്കുന്നുണ്ട്. സ്റ്റാർ മാജിക്കിൽ വന്നതോടെ ഒരുപാട് യുവാക്കൾ താരത്തിന് ആരാധകരായി വരികയും പിന്നീട് സോഷ്യൽ മീഡിയകളിൽ മാൻവിയുടെ ഫോട്ടോസിന് മികച്ച പിന്തുണ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുകയും ചെയ്യാറുണ്ട്.

ഒരു ലക്ഷത്തിൽ അധികം ഫോളോവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിൽ താരത്തെ ഫോളോ ചെയ്യുന്നത്. ഒരു തുടക്കകാരി എന്ന നിലയിൽ ഇത് ഒരുപാട് വലിയ നേട്ടമാണ്. കോട്ടയത്തെ മാർമല വെള്ളച്ചാട്ടത്തിൽ വെച്ചുള്ള മാൻവിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഫോട്ടോഗ്രാഫറായ അനന്ദു പി.എസ് എടുത്ത ചിത്രങ്ങളാണ് ഇത്.

ചുവപ്പ് സാരി അണിഞ്ഞ് അതിസുന്ദരിയായ വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകളിൽ ഇരുന്ന് വെള്ളത്തിൽ കളിക്കുന്ന ഫോട്ടോസാണ് മാൻവി തന്റെ ആരാധകർക്കൊപ്പം പങ്കുവെച്ചത്. പദ്മദളം ഡിസൈനർ കളക്ഷൻസിന്റെ വസ്ത്രമാണ് മാൻവി ഇട്ടിരിക്കുന്നത്. ക്ലിക്കും ചിരിയും പൊളിച്ചെന്നാണ് ആരാധകർ ഫോട്ടോസിന് നൽകുന്ന അഭിപ്രായം.

CATEGORIES
TAGS