December 2, 2023

‘താമരപ്പൂവ് പോലെ വെള്ളത്തിൽ ഒഴുകി നടി വീണ നന്ദകുമാർ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ധാരാളം യുവനടിമാരുണ്ട്. പലരും തങ്ങളുടെ കഴിവുകൾ തെളിയിച്ച് ആരാധകരെ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ച നടിയെ അത്ര പെട്ടന്ന് മലയാളികൾ മറന്നിട്ടുണ്ടാവില്ല. വീണ നന്ദകുമാർ എന്ന നടിയാണ് അതിൽ ആസിഫിന്റെ നായികയായി അഭിനയിച്ചിരുന്നത്.

വീണ അതിന് മുമ്പ് തന്നെ മസിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണെങ്കിലും കെട്ട്യോളാണ് എന്റെ മാലാഖയിലെ റിൻസി എന്ന കഥാപാത്രത്തിലൂടെയാണ് വീണ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. വീണയുടെ മൂന്നാമത്തെ ചിത്രമായിരുന്നു അത്. അത്ര ഗംഭീരമായിട്ടും റിയലിസ്റ്റിക് ആയിട്ടുമാണ് വീണ തനിക്ക് ലഭിച്ച റിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ജോജു ജോർജ്, വിനയ് ഫോർട്ട് അഭിനയിച്ച കടംകഥ എന്ന ചിത്രത്തിലാണ് വീണ ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം തമിഴിൽ തൊട്ര എന്ന സിനിമയിൽ നായികയായി അരങ്ങേറി. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം കോഴിപ്പോര്, ലവ്, മരക്കാർ തുടങ്ങിയ സിനിമകളിലും വീണ അഭിനയിച്ചു. മമ്മൂട്ടിയുടെ ഭീഷ്മപർവമാണ് വീണയുടെ അവസാന റിലീസ് ചിത്രം. ദിലീപിന്റെ ഒപ്പമുള്ള വോയിസ് ഓഫ് സത്യനാഥനാണ് അടുത്ത സിനിമ.

സമൂഹ മാധ്യമങ്ങളിൽ മറ്റുനടിമാരെ പോലെ തന്നെ വീണയും സജീവമാണ്. ഇപ്പോഴിതാ ഒരു കുളത്തിലെ വെള്ളത്തിൽ ഒരു താമരപ്പൂവിനെ പോലെ കിടക്കുന്ന വീണയുടെ ഒരു മനോഹരമായ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. വഫാറയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ ചെയ്ത ഫോട്ടോഷൂട്ടിൽ വീണയ്ക്ക് മേക്കപ്പ് ചെയ്തത് ഉണ്ണി പി.എസാണ്. തൂവെള്ള നിറത്തിലെ ഡ്രെസ്സിലാണ് വീണയുടെ ഷൂട്ട്.