December 10, 2023

‘ദിലീപിന്റെ ഈ നായികയെ മനസ്സിലായോ? മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി വേദിക..’ – ഫോട്ടോസ് വൈറൽ

തമിഴ് നടൻ അർജുൻ നായകനായ മദ്രാസി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി വേദിക. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്നതും തിരക്കുള്ളതുമായ ഒരു നായികയായി വേദിക മാറി കഴിഞ്ഞു. മലയാളത്തിലും വേദിക കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുളളത് കൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയങ്കരിയായിട്ടുള്ള ഒരാളാണ് വേദിക എന്നതിൽ സംശയമില്ല.

അഭിനയ ജീവിതം തുടങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വേദിക മലയാളത്തിലേക്ക് എത്തുന്നത്. അതും ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് വേദികയുടെ മലയാളത്തിലെ എൻട്രി. ആദ്യ സിനിമ തന്നെ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറുകയും ചെയ്തിരുന്നു. ശൃംഗാരവേലൻ ആയിരുന്നു വേദികയുടെ ആദ്യ മലയാള സിനിമ. അത് കഴിഞ്ഞ് മൂന്ന്-നാല് സിനിമകളിൽ വേറെയും വേദിക അഭിനയിച്ചിട്ടുണ്ട്.

കസിൻസ്, ജയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ സിനിമകളിലാണ് മലയാളത്തിൽ വേദിക ചെയ്തിട്ടുള്ളത്. ചെത്തി മന്ദാരം തുളസിയാണ് ഇനി വേദികയുടെ ഇറങ്ങാനുള്ള മലയാള ചിത്രം. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം കൈനിറയെ സിനിമകളാണ് വേദികയ്ക്ക് ഉള്ളത്. വളരെ ക്യൂട്ട് മുഖമുള്ള ഒരു നായികനടിയാണ് വേദിക എന്ന് ആരാധകർ പലപ്പോഴും പറയാറുണ്ട്.

മറ്റുനടിമാരെ പോലെ തന്നെ വേദികയും ഷൂട്ടിംഗ് ഇടവേള എടുത്തുകൊണ്ട് അവധി ആഘോഷത്തിനായി പോയിരിക്കുകയാണ്. തെന്നിന്ത്യൻ നടിമാരുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ മാലിദ്വീപിൽ തന്നെയാണ് വേദികയും പോയിരിക്കുന്നത്. അവിടെ നിന്നുള്ള ബി.ക്കിനി ചിത്രങ്ങളും വേദിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും ക്യൂട്ട് ലുക്കുള്ള ഹോട്ട് നടി തെന്നിന്ത്യയിൽ വേറെയുണ്ടോ എന്നത് സംശയമാണ്.