‘ഭീഷ്മപർവ്വത്തിലെ സ്റ്റെഫിയല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ നടി അമല റോസ് കുര്യൻ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അവരിൽ പലരും ആ ചെയ്യുന്ന ചെറിയ റോളുകളിലൂടെ തന്നെ മറ്റു വലിയ കഥാപാത്രങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. 2012-ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രമായ തീവ്രത്തിൽ ചെറിയ റോളിൽ അഭിനയിച്ച് അഭിനയ ജീവിതം തുടങ്ങിയ ഒരാളാണ് നടി അമല റോസ് കുര്യൻ.

സീരിയലുകളിലും അമല അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം, പാദസരം എന്നീ പരമ്പരകളിലും അമല വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഒന്ന്-രണ്ട്‍ ചിത്രങ്ങളിൽ അമല അഭിനയിച്ചിട്ടുണ്ട്. കുത്തുസി, ഒരു കനവ് പോലെ എന്നീ തമിഴ് പടങ്ങളിലാണ് അമല അഭിനയിച്ചത്. ഈ വർഷമിറങ്ങിയ രണ്ട് സിനിമകളിൽ അമല ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവം, അത് കൂടാതെ പന്ത്രണ്ട് എന്നീ ചിത്രങ്ങളാണ് അമലയുടെ ഈ വർഷം പുറത്തിറങ്ങിയത്. തിലോത്തമ്മ എന്ന സിനിമയിൽ പാടിയിട്ടുമുണ്ട് അമല. ഭീഷ്മപർവ്വത്തിൽ അമല ഫർഹാൻ ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയുടെ റോളിലാണ് അഭിനയിച്ചത്. ചെറിയ വേഷമായിരുന്നെങ്കിൽ കൂടിയും അമല അത് വളരെ ഭംഗിയായി ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ ആക്ടിവ് ആയിട്ടുള്ള ഒരാളൊന്നുമല്ല അമല റോസ്. പക്ഷേ അമല ഈ കഴിഞ്ഞ ദിവസം പങ്കുവച്ച് പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ശ്രദ്ധനേടുന്നുണ്ട്. പച്ച കളർ ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലുക്കിലാണ് അമലയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഷെറീന എബ്രഹാമാണ് ചിത്രങ്ങൾ എടുത്തത്. നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്ന ആൻ ആണ് മേക്കപ്പ് ചെയ്തത്. ബ്രിയേലയുടെ ഔട്ട്ഫിറ്റാണ് അമല ധരിച്ചിരിക്കുന്നത്.