‘നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി അനിഖ സുരേന്ദ്രൻ, സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളം, തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റിയ ഒരാളാണ് അനിഖ സുരേന്ദ്രൻ. ജയറാം-മംത മോഹൻദാസ് എന്നിവർ ഒന്നിച്ച സത്യൻ അന്തിക്കാട് ചിത്രമായ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയത്തിലേക്ക് വരുന്നത്. തമിഴിലും മലയാളത്തിലുമായി ഏകദേശം ഇരുപതോളം സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട് അനിഖ.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അനിഖയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഒരു നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന അനിഖയുടെ ചിത്രങ്ങൾ ആരാധകർ ആദ്യം ഒന്ന് പകച്ചെങ്കിലും അതൊരു ബ്രൈഡൽ ഫോട്ടോഷൂട്ട് മാത്രമാണെന്ന് തിരിച്ചറിഞ്ഞു. വിവിഡ് സ്റ്റോറീസിന് വേണ്ടിയാണ് അനിഖ ഈ ബ്രൈഡൽ ഷൂട്ട് ചെയ്തിരിക്കുന്നത്.

ശരിക്കും ഒരു കല്യാണപെണ്ണിനെ പോലെ ഒരുങ്ങി നിൽക്കുന്ന അനിഖ ചിത്രങ്ങളിൽ കൂടുതൽ സുന്ദരിയിരിക്കുന്നു. അനിഖ ധരിച്ചിരിക്കുന്ന സാരിയോടൊപ്പമുള്ള ബ്ലൗസും ഏറെ വെറൈറ്റി ആയിട്ടുള്ളതാണ്. ‘ഇഹായിറ ഡിസൈൻസ്’ ആണ് ഈ കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. നാസ് നസീമാണ് അനിഖയ്ക്ക് ഈ ബ്രൈഡൽ മേക്കോവറിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. അനിഖ ഇത് പോസ്റ്റ് ചെയ്തിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.

അതെ സമയം അനിഖ അഭിനയിക്കുന്നതിൽ ഇനി ഇറങ്ങാനുള്ള ചിത്രമെന്ന് പറയുന്നത് വാസുവിൻ ഗർഭിണികൾ ആണ്. വിജയ് സേതുപതിക്ക് ഒപ്പമുള്ള മാമനിതനാണ് അനിഖയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അനിഖയെ നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ആരാധകരാണ് ഏറെയും. വൈകാതെ തന്നെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.