‘ആഗ്ര കോട്ടയും ഖുത്ബ് മിനാറും സന്ദർശിച്ച് നടി വരദ, മകനെ മറന്നോ എന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറൽ

സിനിമ, സീരിയൽ താരമായ നടി വരദ അവധി ദിനങ്ങൾ ആഘോഷിക്കാൻ വേണ്ടി നോർത്ത് ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ വരദ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഡൽഹിയിലെ ആഗ്ര ഫോർട്ടും ഖുത്ബ് മിനാറും ഹുമയൂണിന്റെ ശവകുടീരവും ലോട്ടസ് ക്ഷേത്രവും സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് വരദ പോസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയാണ് താരം ഡൽഹിയിലേക്ക് പോയത്.

ഓരോ സ്ഥലങ്ങൾ എത്തിയ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം ആ സ്ഥലത്തെ കുറിച്ചുള്ള ഒരു വിവരണവും പോസ്റ്റിൽ വരദ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ തന്നെ ആഗ്ര ഫോർട്ടിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. ഇതിൽ വരദ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് സ്റ്റൈലിഷ് ലുക്കിലാണ് നിൽക്കുന്നത്. വിവാഹ മോചിതയായ ശേഷം വരദ കൂടുതൽ യാത്രകൾ കൂടുതൽ ഒറ്റയ്ക്കാണ് എന്നതും ശ്രദ്ധേയമാണ്.

കാരണം ചിത്രങ്ങളിൽ ഒന്നും മകനെ കാണാൻ സാധിക്കുന്നില്ല. മകനെ മറന്നോ എന്നും കൂടെ കൂട്ടിയില്ലേ എന്നുമൊക്കെ ചോദിക്കുന്നുണ്ട്. സീരിയൽ നടനായ ജിഷിൻ മോഹനെ ആയിരുന്നു വരദ വിവാഹം ചെയ്തത്. 2022-ലാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത്. എന്ത് കൊണ്ടാണ് ഇരുവരും പിരിഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടയിൽ വരദ വേറെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇതിലും താരം വ്യക്തത വരുത്തിയിട്ടില്ല. ഇടയ്ക്കിടെ യാത്രകൾ പോകുന്ന ഒരാളാണ് വരദ. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും അതുപോലെ വിനോദസഞ്ചാര സ്ഥലങ്ങളിൽ പോവുകയുമൊക്കെ വരദ ചെയ്യാറുണ്ട്. സീ കേരളത്തിലെ മംഗല്യം എന്ന പരമ്പരയിലാണ് ഇപ്പോൾ വരദ അഭിനയിക്കുന്നത്. കഴിഞ്ഞ വർഷമിറങ്ങിയ ചീന ട്രോഫി എന്ന സിനിമയിലും വരദ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു.