‘ക്വീനിലെ നായകനായ നടൻ ധ്രുവൻ വിവാഹിതനായി, കല്യാണം ലളിതമാക്കി താരം..’ – വീഡിയോ കാണാം

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി വർഷങ്ങളോളം അഭിനയിച്ച ശേഷം പിന്നീട് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടുന്ന ഒരുപാട് താരങ്ങളെ മലയാളികൾ കണ്ടിട്ടുണ്ട്. അങ്ങനെ കരിയറിന്റെ തുടക്കത്തിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിൽ അഭിനയിച്ച് പിന്നീട് നായകനായി അഭിനയിച്ച് ജനമനസ്സുകളിൽ ഇടംപിടിച്ച താരമാണ് യുവനടൻ ധ്രുവൻ.

ലിസമ്മയുടെ വീട്, പട്ടം പോലെ, ഗ്യാങ്‌സ്റ്റർ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ സിനിമകളിൽ ധ്രുവൻ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചത്. ഇന്ന് ധ്രുവൻ തമിഴിൽ അജിത്തിന്റെ വില്ലനായി അഭിനയിച്ച് കൈയടികൾ നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈ കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്.

ജീവിതത്തിൽ താരത്തിന് കൂട്ടായി ഇനിയൊരാൾ കൂടിയുണ്ടാവുകയാണ്. സ്വന്തം നാടായ പാലക്കാട് ഒറ്റപ്പാലത്ത് ഒരു ക്ഷേത്രത്തിൽ വച്ച് ധ്രുവൻ വിവാഹിതനായിരിക്കുകയാണ്. അഞ്ജലി എന്നാണ് ധ്രുവന്റെ വധുവിന്റെ പേര്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുകൾക്ക് വേണ്ടി ഒരു വിവാഹ റിസപ്ഷൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താരത്തിന്റെ വളരെ ലളിതമായ വിവാഹ ചടങ്ങായിരുന്നു. തനി നാടൻ വേഷത്തിലായിരുന്നു ധ്രുവനും വധു അഞ്ജലിയും വിവാഹത്തിന് എത്തിയത്. ക്വീൻ എന്ന സിനിമയിലൂടെയാണ് ധ്രുവൻ ജനങ്ങളുടെ പ്രിയങ്കരനായി മാറിയത്. പിന്നീട് ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ്, ആറാട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ധ്രുവൻ ഏറ്റവും ഒടുവിൽ തമിഴിൽ അജിത്തിന്റെ വല്ലിമൈ എന്ന സിനിമയിലാണ് അഭിനയിച്ചത്.