‘എന്തൊരു അഴകാണ് ഈ കുട്ടിക്ക്!! സാരിയിൽ ഹോട്ട് ലുക്കിൽ ഗോപിക രമേശ്..’ – വീഡിയോ വൈറലാകുന്നു

മലയാള സിനിമയിൽ ധാരാളം സിനിമകളിൽ ഒന്നും അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ആദ്യ ചിത്രത്തിലൂടെ തന്നെ പിടിച്ചുപറ്റുന്ന കുറച്ച് താരങ്ങൾ ഉണ്ടായിട്ടുണ്ട്. അതും സിനിമയിൽ വലിയ പ്രാധാന്യമുള്ള റോളുകൾ അല്ലെങ്കിൽ കൂടിയും കുറച്ച് സീനുകളിൽ വന്ന് കൈയടി നേടുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്യുന്ന താരങ്ങളുമുണ്ട്.

അത്തരത്തിൽ ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ അഭിനയത്രിയാണ് നടി ഗോപിക രമേശ്. ഒരുപിടി കുട്ടി താരങ്ങളെ വച്ച് ചെറിയ ബഡ്ജറ്റിൽ എടുത്ത് വലിയ വിജയം നേടി 50 കോടി ക്ലബ്ബിൽ കയറിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ഗോപിക രമേശിന്റേത്.

ഗോപിക ആ ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ച മാത്യു തോമസ് അവതരിപ്പിച്ച ജെയ്‌സന്റെ രണ്ടാം കാമുകിയായി വളരെ കുറച്ച് സീനുകളിൽ മാത്രം സ്‌ക്രീനിൽ എത്തിയ ഗോപിക നായികാകഥാപാത്രത്തോളം കൈയടികൾ നേടിയിരുന്നു. അതുപോലെ ഗോപികയ്ക്ക് സോഷ്യൽ മീഡിയയിലും ഒരുപാട് ഫോളോവേഴ്സിനെ ആ ചിത്രത്തിൽ അഭിനയത്തിലൂടെ ലഭിച്ചു.

പിന്നീട് ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്ത ഗോപിക രമേശ് ഒരിക്കൽ ഒരു ഗ്ലാമറസ് മേക്കോവർ നടത്തിയത് വമ്പൻ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ഗോപികയുടെ ഒരു കിടിലം ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. തനി നാടൻ വേഷമായ സാരിയിൽ ഹോട്ട് ലുക്കിലാണ് ഗോപികയെ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. ഡോയിര ഫാഷൻ ബ്രാൻഡിന് വേണ്ടി ഗോപിക ചെയ്ത ഈ ഷൂട്ട് എടുത്തിരിക്കുന്നത് മൊഹമ്മദ്‌ അഫ്താബാണ്.