‘ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രൊപ്പോസ് ചെയ്‌ത്‌ സുഹൃത്ത്, യെസ് മൂളി താരം..’ – വീഡിയോ വൈറൽ

സിനിമ താരങ്ങളുടെ വിവാഹം എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒന്നാണ്. അതിപ്പോൾ നായികയോ നായകനോയായി അഭിനയിക്കുന്ന താരങ്ങളുടെ മാത്രമല്ല അല്ലാതെയുള്ള താരങ്ങളുടെയും വിവാഹവും മറ്റ് വിശേഷങ്ങളും അറിയാൻ താല്പര്യക്കാർ ഏറെയാണ്. വിദേശ രാജ്യങ്ങളിലുള്ള പ്രമുഖരുടെ പ്രൊപ്പോസ് വീഡിയോസ് പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാവും. ഇത്തരം രീതികൾ സിനിമ താരങ്ങളിൽ നിന്നും കണ്ടിട്ടുണ്ട്.

വളരെ അപ്രതീക്ഷിതമായി ഏറെ നാൾ പരിചയമായിരുന്ന സുഹൃത്ത് താരങ്ങളെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വളരെ കൗതുകമുണർത്തി ശ്രദ്ധനേടാറുണ്ട്. ജൂൺ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ ഒരു മുഖമാണ് നടി വൈഷ്ണവി വേണുഗോപാൽ. ജൂണിലെ അഭിരാമി എന്ന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിച്ചിരുന്നത്. ജൂണിന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് അഭിരാമിയെ സിനിമയിൽ കാണിച്ചിരുന്നത്.

സിനിമ വലിയ വിജയം നേടിയതോടെ വൈഷ്ണവിക്കും കൂടുതൽ അവസരങ്ങൾ ലഭിച്ചരുന്നു. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലാണ് വൈഷ്ണവി ആദ്യമായി അഭിനയിച്ചത്. വൈഷ്ണവി തന്റെ പുതിയ ഫോട്ടോഷൂട്ട് എടുക്കുന്ന സമയത്ത് തന്റെ അടുത്ത സുഹൃത്തായ രാഘവ് നന്ദകുമാർ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

കടൽ തീരത്ത് ഫോട്ടോഷൂട്ട് എടുക്കുന്ന സമയത്ത് വൈഷ്ണവിയെ പിന്നിൽ നിന്ന് വന്ന മുട്ടുകുത്തി മോതിരം നീട്ടി പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും വൈഷ്ണവി രാഘവന്റെ പ്രൊപോസിന് സമ്മതം മൂളി കൈവിരലുകൾ നല്കുകയും തുടർന്ന് മോതിരം ഇടുകയും ചെയ്തു. കേശു ഈ വീടിന്റെ നാഥൻ, ജന ഗണ മന, സി.യു സൂൺ തുടങ്ങിയ മലയാള സിനിമകളിലും വൈഷ്ണവി അഭിനയിച്ചിട്ടുണ്ട്.