‘ഇനി ബാലതാരമല്ല!! അതീവ ഗ്ലാമറസ് ലുക്കിൽ അനിഖ സുരേന്ദ്രൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരു തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയിട്ടുള്ള താരമാണ് അനിഖ സുരേന്ദ്രൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അനിഖ 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായി ശ്രദ്ധിച്ചുതുടങ്ങിയത്. അതിന് മുമ്പ് ഛോട്ടാ മുംബൈയിൽ ക്ലൈമാക്സിൽ മോഹൻലാലിൻറെ മകളായി കാണിക്കുന്നത് അനിഖയെയാണെങ്കിലും കുഞ്ഞായിരുന്നപ്പോഴായിരുന്നു അത്.

അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന പാർട്ടിലെ പ്രകടനത്തിനായിരുന്നു അനിഖയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. മമ്മൂട്ടിയുടെ ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അനിഖ തമിഴിൽ അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അഭിനയിച്ച് അവിടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ഇനി അനിഖ ബാലതാരമല്ല.

ഈ കഴിഞ്ഞ ദിവസമായിരുന്നു അനിഖ തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾക്ക് പിന്നാലെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് അനിഖയുടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സോഹിബ് സായിയുടെ ഡിസൈനിലുള്ള സ്റ്റൈലൻ ഔട്ട്.ഫിറ്റിൽ ഹോട്ട് ലുക്കിലാണ് അനിഖയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ജസ്റ്റിൻ പോളാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ശിവ കുമാറാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് അനിഖയുടെ ഫോട്ടോസിന് ആരാധകരിൽ നിന്നുണ്ടായിരിക്കുന്നത്. കപ്പേള റീമേക്കായ ബുട്ട ബൊമ്മയാണ് അനിഖയുടെ അടുത്തതായി ഇറങ്ങുന്ന ചിത്രം. അനിഖ നായികയായി അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയായിരിക്കും. മലയാളത്തിലും അനിഖ നായികയാവുന്ന ഓ മൈ ഡാർലിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്.