സിനിമ ലോകത്തുള്ളവർ എല്ലാം തങ്ങളുടെ ഒഴിവുസമയങ്ങളിൽ കുടുംബത്തോടൊപ്പമോ കൂട്ടുകാർക്ക് ഒപ്പം ട്രിപ്പുകൾ പോകുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളത്. വിദേശ രാജ്യങ്ങളിലോ ഇന്ത്യയിൽ തന്നെ പ്രശസ്തമായ സ്ഥലങ്ങളിലോ ഒക്കെയായിരിക്കും ഇവരുടെ യാത്ര. പ്രധാനമായും ഷൂട്ടിങ്ങുകൾ തിരക്കുകളും മടുപ്പിൽ നിന്നും വിട്ടുമാറാനുമൊക്കെ ആയിരിക്കും താരങ്ങൾ യാത്ര ചെയ്യാറുള്ളത്.
മലയാള സിനിമ-സീരിയൽ രംഗത്ത് പ്രശസ്തരായ രണ്ട് നടിമാർ ഇപ്പോൾ ഒരുമിച്ച് അടിച്ചുപൊളിക്കാനായി ഒരു യാത്ര പോയിരിക്കുകയാണ്. അവധി ആഘോഷിക്കാൻ പോവാനായി താരങ്ങൾ എപ്പോഴും തിരഞ്ഞെടുക്കാറുള്ള മാലിദ്വീപിലേക്ക് ആണ് ഇരുവരും പോയിരിക്കുന്നത്. നടി സാധിക വേണുഗോപാലും സുഹൃത്തും മറ്റൊരു നടിയുമായ വൈഗ റോസുമാണ് മാലിദ്വീപിലേക്ക് പോയിരിക്കുന്നത്.
ജൂലൈ പതിനേഴിനാണ് ഇരുവരും മാലിദ്വീപിലേക്ക് പോയത്. അവിടെയുള്ള കാഴ്ചകൾ കാണുകയും കടലിൽ നീന്തി കുളിക്കുകയും അതുപോലെ വെറൈറ്റി ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്ത ഇരുവരും ഇപ്പോഴിതാ ഒരു ഡ്യൂറ്റ് ഡാൻസ് കളിക്കുന്നതിന്റെ രസകരമായ വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. വൈഗയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഷോർട്സിലുള്ള ഇരുവരുടെയും നൃത്തം ആരാധകർ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. മിൽക്കി ബ്യൂട്ടി എന്നാണ് വൈഗയെ ആരാധകർ വീഡിയോ കണ്ടിട്ട് വിളിച്ചത്. ഈ കഴിഞ്ഞ ദിവസം ഇരുവരും മാലിദ്വീപിൽ നിന്ന് തിരിച്ചുവരികയും ചെയ്തിരുന്നു. സിനിമ സുഹൃത്തുക്കളായ ഇരുവരുടെയും സൗഹൃദം ഏറെ വർഷങ്ങളായിയുണ്ട്. ഒത്തുകൂടുമ്പോഴെല്ലാം ഡാൻസും പാട്ടും ഒക്കെ ഇരുവരും ചെയ്യാറുണ്ട്.