ഓർഡിനറി എന്ന കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി വൈഗ. കോട്ടയംകാരിയായ വൈഗ ആദ്യമായി അഭിനയിക്കുന്നത് മോഹൻലാൽ നായകനായ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ്. ഒരുപാട് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുള്ള വൈഗ നായികയായി അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല.
വൈഗ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത് ഫ്ലാവേഴ്സ് ടിവിയിൽ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ്. അതിൽ സ്ഥിരമായി പങ്കെടുക്കാറുള്ള വൈഗയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ചെന്നൈയിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. പ്രോഗ്രാമുകൾക്കും ഷൂട്ടുകൾക്കും മിക്കപ്പോഴും കേരളത്തിൽ എത്താറുള്ള വൈഗ തമിഴ് ടെലിവിഷൻ ഷോകളിൽ അവതാരകയാണ്.
ഒന്ന്-രണ്ട് സീരിയലുകളിലും വൈഗ അഭിനയിച്ചിട്ടുണ്ട്. സിനിമ സൗഹൃദങ്ങളിൽ വൈഗയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി സാധിക വേണുഗോപാൽ. ഇരുവരും ഒരുമിച്ചുള്ള പല നിമിഷങ്ങളുടെയും ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വൈഗയുടെ ഒരു കിടിലം ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്.
അകിൻ പടുവ എന്ന ഫോട്ടോഗ്രാഫർ എടുത്ത സ്റ്റൈലിഷ് ലുക്ക് ഫോട്ടോഷൂട്ടാണ് ഇത്. വി നെക്ക് ഫിറ്റ് ആൻഡ് ഫെയർ ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് വൈഗയെ ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്. രഞ്ജിത്ത് രാജാണ് വൈഗയ്ക്ക് ഫോട്ടോഷൂട്ടിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണവും അഭിപ്രായങ്ങളുമാണ് വൈഗയ്ക്ക് ലഭിച്ചത്. ഇനിയും ഇത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം.