‘ഒരു ചുവന്ന റോസാപ്പൂവ് പോലെ!! ചുരിദാറിൽ ക്യൂട്ട് ലുക്കിൽ പ്രിയനടി ഭാവന..’ – ചിത്രങ്ങൾ വൈറാലാകുന്നു

നമ്മൾ എന്ന മലയാള സിനിമയിലൂടെ സിനിമ ലോകത്ത് വന്ന തൃശ്ശൂരുകാരിയാണ് നടി ഭാവന. ആദ്യ സിനിമയിലെ പരിമളം എന്ന കഥാപാത്രത്തിന്റെ പ്രകടനമികവ് കൊണ്ട് കേരള സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പാമർശത്തിന് അർഹയായി ഭാവന. ഇന്നും ഭാവനയുടെ ആ റോളാണ് പ്രേക്ഷകർക്ക് ആദ്യം മനസ്സിലേക്ക് ഓർമ്മവരുന്നത്. അതിന് ശേഷം ധാരാളം സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്.

തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ഒരുപാട് ആരാധകരെയും ഭാവന സ്വന്തമാക്കിയിട്ടുണ്ട്. സിനിമ മേഖലയിൽ നിന്ന് തന്നെ വിവാഹിതയായ ഒരാളാണ് ഭാവന. കന്നഡ നിർമ്മാതാവ് നവീനാണ് താരത്തിന്റെ ഭർത്താവ്. സ്വകാര്യ ജീവിതത്തിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുള്ള ഒരാളാണെങ്കിലും അതിനെയെല്ലാം തരണം ചെയ്തതാണ് ഭാവന മുന്നോട്ട് വന്നിട്ടുള്ളത്.

ആ പ്രതിസന്ധി കട്ടത്തിലും താരത്തിനൊപ്പം നിൽക്കുകയും പിന്നീട് താരത്തെ വിവാഹം ചെയ്യുകയും ചെയ്തായാളാണ് ഭാവനയുടെ ഭർത്താവ് നവീൻ. 2017-ൽ ആ സംഭവം നടന്ന ശേഷം ഭാവന മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നു. കന്നഡയിൽ മാത്രമാണ് ഭാവന അതിന് ശേഷം അഭിനയിച്ചിട്ടുള്ളത്. അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് വരികയാണ് ഈ വർഷം ഭാവന.

“ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്” എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടും വരുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരുപാട് സജീവമാണ് ഭാവന. ചുവപ്പ് നിറത്തിലെ ചുരിദാർ ധരിച്ചുള്ള ഭാവനയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ പ്രണവ് രാജാണ് ഭാവനയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.