‘ജന്മദിനം ആഘോഷിച്ച് ഉർവശിയുടെ മകൾ കുഞ്ഞാറ്റ! സർപ്രൈസായി ബോളിവുഡ് താരവും..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ പ്രണയിച്ച് വിവാഹിതരായ താരങ്ങൾ ഒരുപാട് പേരുണ്ട്. ആ കൂട്ടത്തിൽ ഏറെ ചർച്ചകളുണ്ടാക്കിയ ഒരു വിവാഹമായിരുന്നു നടി ഉർവശിയുടെയും നടൻ മനോജ് കെ ജയന്റേതും. ഇരുവരും തമ്മിലുള്ള വിവാഹത്തിന് ഒരുപാട് താരങ്ങളും എത്തിയിരുന്നു. പക്ഷേ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് എട്ട് വർഷത്തെ ദാമ്പത്യജീവിതം ഇരുവരും 2008-ൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

ഇരുവർക്കും കുഞ്ഞാറ്റ എന്ന് വിളിക്കുന്ന ഒരു മകളുമുണ്ടായിരുന്നു. തേജലക്ഷ്മി എന്നാണ് യഥാർത്ഥ പേര്. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ കുഞ്ഞാറ്റ ഇരുവർക്കും ഒപ്പം മാറിമാറി താമസിച്ചാണ് പോയിരുന്നത്. ഉപരിപഠനത്തിന്റെ ഭാഗമായി വിദേശത്ത് പോയ കുഞ്ഞാറ്റയുടെ ചിത്രങ്ങളും ഫോട്ടോസുമൊക്കെ വരുമ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. താരപുത്രി എന്ന നിലയിൽ തന്നെയാണ് എല്ലാവരും ഉറ്റുനോക്കിയത്.

22-കാരിയായ കുഞ്ഞാറ്റ 2001-ലാണ് ജനിച്ചത്. അച്ഛനെയും അമ്മയെയും പോലെ സിനിമയിലേക്ക് വരുമോ എന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും അതിന്റെ സൂചനകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. അച്ഛനും അമ്മയും വേറെ വിവാഹം കഴിച്ചപ്പോൾ കുഞ്ഞാറ്റ ഇരുവർക്കുമൊപ്പമുള്ള നിമിഷങ്ങൾ മാറിമാറി നിൽകുമ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. പലപ്പോഴും അത് വൈറലായി മാറുകയും ചെയ്യും.

ഈ അടുത്തിടെ ആയിരുന്നു കുഞ്ഞാറ്റയുടെ ജന്മദിനം. ഏറെ വൈകി കുഞ്ഞാറ്റ സുഹൃത്തുകൾക്ക് ഒപ്പം ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ചണ്ഡീഗഡിലെ മാരിയറ്റ് ഹോട്ടലിലായിരുന്നു ആഘോഷം. ഇതിനിടയിൽ ബോളിവുഡ് സൂപ്പർസ്റ്റാറായ വരുൺ ധവാൻ യാദർശ്ചികമായി കാണാൻ അവസരം ലഭിക്കുകയും ചെയ്തു. ഇതിന്റെ സന്തോഷവും കുഞ്ഞാറ്റ പങ്കുവച്ചിട്ടുണ്ട്. കറുപ്പ് ഗൗണിൽ ഗ്ലാമറസ് ലുക്കിൽ കുഞ്ഞാറ്റ തിളങ്ങിയത്.