‘എന്റെ സീതാരാമനെന്ന് സുരേഷ് ഗോപി, സിനിമ സെറ്റിൽ ആഘോഷിച്ച് ഉണ്ണി മുകുന്ദൻ..’ – പ്രാണ പ്രതിഷ്ഠ ദിനത്തിൽ താരങ്ങൾ

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്നിരിക്കുകയാണ്. രാജ്യത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നതിന് ഭാഗമായി പ്രതേകം പൂജകളും പ്രാർത്ഥനകളും ആഘോഷങ്ങളും നടന്നിരുന്നു. കേരളത്തിലെ പല ക്ഷേത്രങ്ങളിലും വലിയ സ്‌ക്രീനിൽ പ്രതിഷ്ഠ ചടങ്ങിന്റെ ദൃശ്യങ്ങൾ ലൈവ് കാണിക്കുകയും ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങളിൽ പല സിനിമ താരങ്ങളും രാമക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠ നടന്നു കഴിഞ്ഞ് പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു. നടൻ സുരേഷ് ഗോപി രാവിലെ തന്നെ “ജയ് ശ്രീറാം.. എന്റെ സീതാരാമൻ..” എന്ന ക്യാപ്ഷൻ എഴുതി ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. സിനിമ നടനായ ഉണ്ണി മുകുന്ദൻ തന്റെ പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ചടങ്ങുകൾ നടക്കുന്ന സമയത്ത് അത് ആഘോഷിച്ചു.

ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ണി മുകുന്ദനും അണിയറപ്രവർത്തകർ വിളക്ക് കൊളുത്തുകയും അതുപോലെ ഒരു ചെറിയ രാമ രൂപത്തിന് മുന്നിൽ പുഷ്പം അർപ്പിക്കുകയും ചെയ്തിരുന്നു. താൻ ഒരുപാട് കാത്തിരുന്ന ഒരു ദിവസമാണ് ഇതെന്ന് അതിന് ശേഷം മാധ്യമങ്ങളോട് ഉണ്ണി മുകുന്ദൻ പറഞ്ഞു. നടൻ കൃഷ്ണ പ്രസാദ്, നിർമ്മാതാക്കളിൽ ഒരാളായ സജീവ് സോമൻ എന്നിവരും മാധ്യമങ്ങളോട് ഇതുമായി ബന്ധപ്പെട്ട സംസാരിച്ചു.

View this post on Instagram

A post shared by Neelakkuyil Entertainments (@neelakkuyil_entertainments)

അതേസമയം മലയാള സിനിമയിൽ മറ്റൊരു കൂട്ടം താരങ്ങൾ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് വ്യക്തമാക്കി. നടിമാരായ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, ജുവൽ മേരി, ദിവ്യപ്രഭ, രശ്മി സതീഷ്, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവരാണ് ഇത് പങ്കുവച്ചവരിൽ പ്രധാനം. ബാബരി മസ്ജിദിനെ അനുകൂലിച്ചാണ് ഇവർ ഭരണഘടനയുടെ ആമുഖം പങ്കുവച്ചത്.