സമൂഹ മാധ്യമങ്ങളിൽ ഇന്ത്യ എന്ന പേര് കേന്ദ്ര സർക്കാർ മാറ്റി ഭാരത് എന്നാക്കാൻ പോകുന്നുവെന്നുള്ള ചർച്ചകൾ വലിയ രീതിയിൽ നടക്കുകയാണ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയുള്ള ക്ഷണക്കത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയത് മുതലാണ് ഈ ചർച്ചയ്ക്ക് തുടക്കം. ഇതിന് പിന്നാലെ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവരുന്നുവെന്നും അഭ്യുങ്ങൾ ഉയരുന്നുണ്ട്.
പക്ഷേ ഇതുമായി ബന്ധപ്പെട്ട് ഔദോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. എങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ വന്നു. ഒരു കൂട്ടർ ഇതിനെ അനുകൂലിക്കുമ്പോൾ മറ്റൊരു കൂട്ടർ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. മലയാളികളുടെ സ്വന്തം യൂത്ത് സ്റ്റാറായ ഉണ്ണി മുകുന്ദൻ ഇതുമായി ബന്ധപ്പെട്ട് തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
‘മേരാ ഭാരത്’ എന്ന പോസ്റ്റ് ആദ്യം ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. ഇതിന് പിന്നാലെ ഒരു വാർത്ത ചാനലിന്റെ ‘ഇന്ത്യ ‘ഭാരത്’ എന്ന പേരിലേക്ക് മാറുന്നു’ എന്ന് രീതിയിലുള്ള ഒരു സ്ക്രീൻഷോട്ടും ഉണ്ണി പോസ്റ്റ് ചെയ്തു. അതിന് കാത്തിരിക്കാൻ വയ്യ എന്ന തലക്കെട്ടാണ് ഉണ്ണി നൽകിയത്. ഉണ്ണിയുടെ പോസ്റ്റിന് താഴെയും പലരും നിലപാടുകൾ അറിയിച്ചിട്ടുണ്ട്. ഒരുപാട് പേർ അനുകൂലിച്ച് ഭാരത് എന്ന പേര് വേണമെന്ന് പറഞ്ഞ് കമന്റ് ഇട്ടിട്ടുണ്ട്.
എന്നാൽ കുറെ പേർ ഇന്ത്യ എന്നത് തന്നെയാണ് വേണ്ടതെന്ന് ആവശ്യം ഉന്നയിച്ചും കമന്റ് ഇട്ടിട്ടുണ്ട്. മേരാ ഭാരത് എന്ന് പോസ്റ്റ് പങ്കുവച്ചപ്പോൾ അതിന് ഫേസ്ബുക്ക് ഓട്ടോ ട്രാൻസ്ലേഷനിൽ ‘മൈ ഇന്ത്യ’ എന്ന് വന്നത് ചൂണ്ടിക്കാണിച്ച് ഉണ്ണിയുടെ അഭിപ്രായത്തെ എതിർത്ത് കളിയാക്കി മറുപടിയും കൊടുത്തിട്ടുണ്ട്. മലയാള സിനിമ താരങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദ്യ പ്രതികരണം നടത്തുന്നതും ഉണ്ണിയാണ്.