‘സമാജം സ്റ്റാർ ഉണ്ണി മിത്തൻ!! കമന്റ് ഇട്ടവനെ കണ്ടം വഴി ഓടിച്ച് നടൻ ഉണ്ണി മുകുന്ദൻ..’ – കലക്കിയെന്ന് ആരാധകർ

സമൂഹ മാധ്യമങ്ങളിൽ താരങ്ങൾ പലവിധം വെല്ലുവിളികൾ നേരിടാറുണ്ട്. ഈ കഴിഞ്ഞ ദിവസം നടൻ ബാലയും ചെകുത്താനും ആറാട്ട് അണ്ണനും തമ്മിലുള്ള വിഷയം തന്നെ എടുത്തുനോക്കിയാൽ മനസ്സിലാവും. സിനിമ താരങ്ങളും മനുഷ്യരാണെന്ന് ചിന്തിക്കാതെ ഫേസ്ബുക്കിലും യൂട്യൂബിൽ വീഡിയോ ചെയ്ത അവരെ വ്യക്തിഹ ത്യ ചെയ്യുന്ന രീതിയിലേക്ക് പോകാറുണ്ട്. മോശം വാക്കുകളും ഇവർ ഉപയോഗിക്കാറുണ്ട്.

ഇത് ബാലയ്ക്ക് മാത്രമല്ല, ഇവരുടെ രണ്ടുപേരുടെയും വീഡിയോകളിൽ ഏറ്റവും കൂടുതൽ മോശമായി പറഞ്ഞിട്ടുള്ളത് നടൻ മോഹൻലാലിനെ കുറിച്ചാണ്. മോഹൻലാൽ പൊതുവേ ഇത്തരം കാര്യങ്ങൾ മറുപടി കൊടുക്കുകയും ശ്രദ്ധിക്കാറോ ഉള്ള ആളല്ല. ഇത് മാത്രമല്ല താരങ്ങൾ നേരിടുന്ന പ്രശ്നം. സമൂഹ മാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെ വരുന്ന മോശം കമന്റുകളും ഇവരെ അലട്ടുന്ന ഒരു കാര്യമാണ്.

ഇത്തരം കമന്റുകളും ഭൂരിഭാഗം പേരും മറുപടി കൊടുക്കാതെ വിടുകയാണ് ചെയ്യാറുള്ളത്. എന്നാൽ അതിരുവിടുമ്പോൾ ആരായാലും പ്രതികരിച്ചു പോകും. അത് തന്നെയാണ് ഇപ്പോൾ നടൻ ഉണ്ണി മുകുന്ദനും ചെയ്തിരിക്കുന്നത്. കമന്റ് ഇട്ടയാൾ ഇനി ആരുടേയും പോസ്റ്റിന് താഴെ ഇതുപോലെയൊരു കമന്റ് ഇടില്ലെന്ന് ഉണ്ണി മുകുന്ദന്റെ മറുപടിയിൽ നിന്ന് ഉറപ്പാണ്. ‘സമാജം സ്റ്റാർ ഉണ്ണി മിത്തൻ’ എന്നായിരുന്നു കമന്റ് വന്നത്.

സുധീഷ് സോമരാജൻ എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റ് വന്നത്. കമന്റ് ശ്രദ്ധയിൽപ്പെട്ട ഉണ്ണി മുകുന്ദൻ അതിന് കലക്കൻ മറുപടിയും കൊടുത്തു. ‘സോമരാജന്റെ മിത്ത് നീ തന്നെ..”, എന്നായിരുന്നു ഉണ്ണിയുടെ കിടിലം മറുപടി. കമന്റ് ഇട്ടയാൾ പിന്നെ മറുപടി പോലും പറയാതെ കണ്ടം വഴിയോടി എന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടത്. ഗന്ധർവൻ അപ്ഡേറ്റിനെ കുറിച്ചും ചിലർ ചോദിച്ചിട്ടുണ്ട്. കാത്തിരിക്കൂ, കാത്തിരിപ്പ് വെറുതെയാവില്ല എന്നാണ് ഉണ്ണി അതിന് മറുപടി നൽകിയത്.