ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ പാവപ്പെട്ട 100 ഭിന്നശേഷികാർക്ക് വീൽ ചെയർ ഫ്രീയായി വിതരണം ചെയ്തിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ചാരിറ്റി ഫൗണ്ടേഷന്റെ ഭാഗമായിട്ടാണ് വീൽചെയർ നൽകിയിട്ടുളളത്. ഏപ്രിൽ 5-ന് എറണാകുളത്തെ വിസ്റ്റ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ മുതലപുരത്ത് വച്ചായിരുന്നു ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നത്.
ഉണ്ണി മുകുന്ദന്റെ അച്ഛനും ചടങ്ങിൽ പങ്കെടുത്തിരുന്നു. നായികാ മഹിമ നമ്പ്യാരും ചടങ്ങിൽ ഭാഗമായി. ചടങ്ങിൽ ക്ഷണിക്കപ്പെട്ട എത്തി ചേർന്ന് ഭിന്നശേഷികാർക്ക് ആടിയും പാടിയും സമയം ചിലവഴിക്കുകയും ചെയ്തു. മിസ്റ്ററി ത്രില്ലർ എന്ന ഗണത്തിലാണ് ചിത്രം വരുന്നതെങ്കിലും ഒരു സൂപ്പർഹീറോ സിനിമ ആണെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ വരുന്നുണ്ട്. എന്ത് തരം സിനിമയായിരിക്കും ഇറങ്ങുമ്പോൾ മനസ്സിലാകും.
സിനിമയ്ക്ക് വലിയ രീതിയിലുള്ള ഒരു നെഗറ്റീവ് ക്യാമ്പയിൻ നടക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ഒരു പ്രോപഗണ്ട സിനിമയ്ക്കുണ്ടെന്ന് തരത്തിൽ പ്രചരണം ആദ്യം മുതൽ തന്നെയാണ്. ഒരു ബൈക്ക് ആക്സിഡന്റിൽ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് വീൽ ചെയറിലാകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
അദ്ദേഹത്തിന്റെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്ന കാര്യങ്ങളും അതിനെ അതിജീവിക്കുന്നത് എങ്ങനെയായിരിക്കുമെന്നും അറിയാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഏപ്രിൽ 11-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ടും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.