‘അദ്വൈതയ്ക്ക് വൃന്ദാവനിൽ ദർശനം നടത്തി ഗോപി സുന്ദർ, ആരാണ് ഈ പുതിയ ആളെന്ന് സോഷ്യൽ മീഡിയ..’ – ചിത്രങ്ങൾ വൈറൽ

സംഗീത സംവിധായകനും ഗായകനുമായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ഗോപി സുന്ദർ. ഇരുപത് വർഷത്തോളമായി സിനിമ മേഖലയിൽ നിൽക്കുന്ന ഗോപി സുന്ദർ നിരവധി പുതുമുഖ ഗായകർക്ക് അവസരം കൊടുക്കുന്നതിന് ഒപ്പം ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങളും മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഒരാളാണ്. ഇടയ്ക്കൊക്കെ ഗോപി സുന്ദറിന്റെ പാട്ടുകളുടെ ഈണം കോപ്പി ആണെന്നൊക്കെ ആളുകൾ പറയുമെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ ഏവരും പ്രശംസിച്ചിട്ടുമുണ്ട്.

സ്വകാര്യ ജീവിതത്തിൽ അദ്ദേഹത്തെ കുറിച്ച് പല അഭിപ്രായം ആളുകൾക്ക് ഇടയിലുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപിരിയുന്നതിന് മുമ്പ് തന്നെ ഗായികയായ അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗെതെർ റിലേഷൻഷിപ്പിൽ പോയതും പിന്നീട് അതും നിർത്തി, മറ്റൊരു ഗായികയായ അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതുമെല്ലാം മലയാളികൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരുന്നതാണ്.

പക്ഷേ അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തിലും വാർത്തകൾ വന്നതോടെ അദ്ദേഹത്തിന് ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് ഗോപി സുന്ദറിന് ഒപ്പമുള്ള ഏതെങ്കിലും പെൺകുട്ടിയുടെ ഫോട്ടോ വന്നാൽ തന്നെ അത് ചർച്ചയായി മാറാറുമുണ്ട്. കുറച്ച് നാൾ മുമ്പാണ് പ്രിയ നായർ എന്ന പെൺകുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ വന്നത്. ഗോപി സുന്ദറിന്റെ അടുത്ത കാമുകി ആണോ എന്ന് പോലും ആളുകൾ ചോദിച്ചിരുന്നു.

ഇപ്പോഴിതാ അദ്വൈത പദ്മകുമാർ എന്ന പെൺകുട്ടിക്ക് ഒപ്പമുള്ള ഗോപിസുന്ദറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വീണ്ടും ചർച്ചയായി കൊണ്ടിരിക്കുന്നത്. ഗായികയും ഡാൻസറും മോഡലും ആർട്ടിസ്റ്റുമായ അദ്വൈതയ്ക്ക് ഒപ്പം ഉത്തർ പ്രദേശിലെ വൃന്ദാവനിലേക്ക് യാത്ര ചെയ്തതിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ 2022-ൽ ഇറങ്ങിയ ഓണം പാട്ട് പാടിയത് അദ്വൈത ആയിരുന്നു.