മലയാളികൾ ഏറെ ഇഷ്ടപ്പെട്ട നടൻ ഹരീഷ് പേങ്ങൻ ഈ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഹരീഷ് ഇന്നലെ ഉച്ച കഴിഞ്ഞാണ് അന്തരിച്ചത്. കരൾ മാറ്റിവെക്കാനുള്ള നടപടികൾ നടക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിതമായ വിയോഗം സംഭവിച്ചത്. ഹരീഷ് ആശുപത്രിയിൽ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ പലരും സഹായഹസ്തവുമായി എത്തി.
കരൾ മാറ്റിവെക്കുന്നതിന് വലിയയൊരു തുക വേണ്ടിവരുന്ന അവസ്ഥയിൽ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ ഇത് സംബന്ധിച്ച് പോസ്റ്റുകൾ ഇട്ടിരുന്നു. പല സിനിമ താരങ്ങളും ഇത്തരത്തിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. ഹരീഷിന്റെ സുഹൃത്തും സംവിധായകനായും മനോജ് കെ വർഗീസ് എന്താണ് സംഭവിച്ചതെന്നും ആരൊക്കെ തുക നൽകിയെന്നും ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ചിലർ പോസ്റ്റുകളിൽ എന്നെ കഴിയുന്ന വിധം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഇട്ടിരുന്നെങ്കിലും അവർ പൈസ അയച്ചിരുന്നില്ലെന്ന് എന്നൊക്ക വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ടോവിനോ തോമസ് ഹരീഷിന്റെ ചികിത്സയ്ക്ക് വേണ്ടി വലിയ ഒരു തുക നൽകിയെന്ന് വിവരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഹരീഷിന്റെ രോഗവിവരം അറിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ ടോവിനോ പൈസ അയച്ചെന്ന് മനോജ് പറഞ്ഞു.
ഇനി ആവശ്യം വന്നാൽ അറിയിക്കണമെന്നും ടോവിനോ പറഞ്ഞെന്ന് മനോജ് വെളിപ്പെടുത്തി. സഹോദരി കരൾ നല്കാൻ തയാറായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി മരണത്തിന് കീഴടങ്ങി. ഒരു ചെറിയ കുട്ടി ഹരീഷിന് വേണ്ടി ഏഴ് രൂപ അയച്ചു നൽകിയെന്നും അതൊരിക്കലും മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരീഷിന്റെ ചികിത്സയ്ക്ക് വേണ്ടി പതിനേഴ് ലക്ഷം രൂപ ചിലവായി എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഹരീഷിന്റെ മൃതദേഹം സംസ്കരിച്ചു.