‘പാന്റ് ഇടാൻ മറന്നുപോയോ! ജാൻവി കപൂറിന്റെ ചിത്രങ്ങൾക്ക് താഴെ വന്ന കമന്റ് കണ്ടോ..’ – ഫോട്ടോസ് വൈറൽ

അന്തരിച്ച നടി ശ്രീദേവിയുടെ മകളും ഇന്ന് ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള യുവനടിയുമായ താരമാണ് ജാൻവി കപൂർ. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്തമകളായ ജാൻവി ദഡാക് എന്ന ഹിന്ദി സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. 2018-ലാണ് ആ സിനിമ റിലീസ് ചെയ്തത്. അതെ വർഷം തന്നെയായിരുന്നു ശ്രീദേവിയുടെ മരണം സംഭവിക്കുന്നത്. അമ്മയെ പോലെ തന്നെ ജാൻവിയും സുന്ദരിയാണ്.

ആറോളം ഹിന്ദി സിനിമകളിൽ ഇതിനോടകം ജാൻവി അഭിനയിച്ചു കഴിഞ്ഞു. ഒരു ഗ്ലാമറസ് പരിവേഷവും ജാൻവിക്ക് ആരാധകർക്ക് ഇടയിലുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും ജാൻവി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. പലപ്പോഴും അതിന് താഴെ വരുന്ന കമന്റുകളും ശ്രദ്ധനേടാറുണ്ട്. ജാൻവി ഈ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരു ബോട്ടിൽ ഇരിക്കുന്ന ഫോട്ടോസാണ് ജാൻവി പോസ്റ്റ് ചെയ്തത്.

ജാൻവി ഫോട്ടോസ് പോസ്റ്റ് ചെയ്തതിന് പിന്നാലെ ചില കമന്റുകളും വന്നിരുന്നു. വെള്ള നിറത്തിലെ ഷോർട്ട് ഔട്ട് ഫിറ്റ് ആയിരുന്നു ജാൻവിയുടെ വേഷം. ഇത് കണ്ട് ചിലർ പാന്റ് ഇടാൻ മറന്നുപോയോ എന്നും ചോദിച്ച് കമന്റുകൾ ഇടുകയുണ്ടായി. പൊതുവേ കമന്റുകൾക്ക് ഒന്നും മറുപടി കൊടുക്കാത്ത ഒരാളാണ് ജാൻവി. ആരാധകർ ഭൂരിഭാഗം പേരും ഫോട്ടോസ് പൊളിച്ചിട്ടുണ്ടെന്നാണ് കമന്റ് നൽകിയിരിക്കുന്നത്.

എവിടേയോ വെക്കേഷൻ പോയപ്പോഴുള്ള ചിത്രങ്ങളാണെന്ന് ഏകദേശം ഉറപ്പാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മില്ലിയാണ് അവസാന റിലീസ് ചിത്രം. മലയാള ചിത്രമായ ഹെലന്റെ റീമേക്ക് ആയിരുന്നു മില്ലി. ആദ്യമായി തെലുങ്കിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജാൻവി. ജൂനിയർ എൻടിആർ നായകനായി എത്തുന്ന ദേവര എന്ന സിനിമയിലൂടെയാണ് ജാൻവി തെലുങ്കിലേക്ക് രംഗപ്രവേശം നടത്തുന്നത്.