മലയാള സിനിമയിൽ ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. സിനിമയിൽ യുവതാര നിരയിൽ ഒരുപാട് ആരാധകരുള്ള ടോവിനോ യാതൊരു സിനിമ പാരമ്പര്യവുമുള്ള ഒരു കുടുംബത്തിൽ ജനിച്ച ഒരാളല്ല. ഇന്ന് യൂത്ത് സ്റ്റാറായി മാറിയ ടോവിനോ പാൻ ഇന്ത്യയിൽ വരെ അറിയപ്പെടുന്ന താരമായി വളർന്നു കഴിഞ്ഞിട്ടുമുണ്ട്. മിന്നൽ മുരളിയിലൂടെയാണ് ടോവിനോ പാൻ ഇന്ത്യ താരമായി മാറിയത്.
ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന സിനിമ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ടോവിനോ തോമസ് വൈക്കം മൊഹമ്മദ് ബഷീറായി അഭിനയിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കൽ, റോഷൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ ചെയ്യുന്നത്. അതേസമയം ടോവിനോയുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.
മറ്റ് സൂപ്പർതാരങ്ങളെ പോലെ തന്നെ കസ്റ്റമൈസ്ഡ് കാരവാൻ സ്വന്തമാക്കിയിരിക്കുകയാണ് ടോവിനോ തോമസ്. ഒരു അത്യാഢംബര കാരവാൻ തന്നെയാണ് ടോവിനോ തയാറാക്കിയിരിക്കുന്നത്. ഓജസ് ഓട്ടോമൊബൈൽസ് എന്ന സ്ഥാപനം വഴിയാണ് ടോവിനോ തനിക്ക് വേണ്ട രീതിയിലുള്ള അത്യാഢംബര കാരവാൻ സ്വന്തമാക്കിയിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും താരത്തിന്റെ കാരവാനിലുണ്ട്.
ടോവിനോയുടെ റേഞ്ച് മാറിയെന്നാണ് ആരാധകർ പറയുന്നത്. കാരവാന്റെ ചിത്രങ്ങൾ കണ്ട് മലയാളികളുടെ കണ്ണ് തള്ളിയിരിക്കുകയാണ്. പിയാനോ ബ്ലാക്ക് നിറത്തിലെ കാരവാൻ ആണ് ടോവിനോ സ്വന്തമാക്കിയത്. ടോയ്ലറ്റ്, ബെഡ് റൂം, ബാത്ത് റൂം, സോണി ഹോം തിയേറ്റർ, 55 ഇഞ്ചിന്റെ ടി.വി തുടങ്ങിയ എല്ലാ സൗകര്യങ്ങൾ കാരവാനിൽ ഉണ്ട്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ആഫ്രിക്കയിൽ പോയിരിക്കുകയായിരുന്നു ടോവിനോ. മടങ്ങിയെത്തിയ ശേഷമാണ് കാരവാൻ വാങ്ങിയത്.