‘ഇത് അന്യായമായ ഒരു എവിക്ഷൻ ആണ്!! ഒരു നോമിനേഷൻ കൊണ്ട് 4 ആഴ്ച പോയി..’ – പ്രതികരിച്ച് ഗോപിക

മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 25 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞ ബിഗ് ബോസിൽ നിന്ന് രണ്ട് പേര് പുറത്താവുകയും ഒരാൾ പിന്മാറുകയും ചെയ്തിരുന്നു. പതിവിന് വിപരീതമായ ഈ ആഴ്ച മോഹൻലാൽ വീക്കെൻഡ് എവിക്ഷൻ കൂടാതെ മിഡ് വീക്ക് എവിക്ഷനും നടത്തി. വരുന്ന ശനിയും ഞായറും മോഹൻലാലിനെ ചില തിരക്കുകൾ ഉള്ളതിനാൽ വരാൻ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

ഇതിന്റെ ഫലമായി കഴിഞ്ഞ ആഴ്ചകളിൽ നോമിനേഷനിൽ ഉണ്ടായിരുന്നവർ തന്നെ ഈ ആഴ്ചയും വന്നു. പക്ഷേ നാല് ആഴ്ചകളായി ഇവർ തന്നെയാണ് നോമിനേഷനിൽപ്പെട്ട് പ്രേക്ഷക വിധി നേരിടുന്നതെന്നും എടുത്തുപറയേണ്ട ഒന്നാണ്. കഴിഞ്ഞ ആഴ്ചയിലെ എവിക്ഷനിൽ എഞ്ജലിൻ മരിയ പുറത്തായപ്പോൾ മിഡ് വീക്ക് എവിക്ഷനിൽ സാധാരണക്കാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗോപികയാണ് പുറത്തായത്.

ഇപ്പോഴിതാ പുറത്തായ ശേഷം കൊച്ചി എയർപോർട്ടിൽ എത്തിയ ഗോപിക ബിഗ് ബോസിന്റെ നടപടിയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ്. “ഞാനിപ്പോൾ കുറച്ച് വിഷമത്തിലാണ്.. ഒരു അൺഫെയർ ആയി തോന്നി എവിക്ഷൻ. ഒരു നോമിനേഷൻ കൊണ്ട് നാല് ആഴ്ച കൊണ്ടുപോയത് ഫെയർ ആയിട്ട് തോന്നിയില്ല. അല്ലെങ്കിൽ ഞാൻ പുറത്താവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ എന്റെ ബെസ്റ്റ് അവിടെ ചെയ്തിട്ടുണ്ട്. പലരും എന്നെ അവഗണിക്കുന്നതായി തോന്നി.

ബിഗ് ബോസ് ഹൗസ് വേറെയൊരു ലോകമാണ്. ബിഗ് ബോസിലേക്ക് സെക്ഷൻ കിട്ടിയത് ഞാൻ അറിയുന്നത് രണ്ട് ദിവസം മുമ്പാണ്. അപ്പോൾ സ്ട്രാറ്റജി വച്ചിട്ട് പോകാൻ പറ്റില്ലല്ലോ! ഞാനാണ് അവിടെ ഏറ്റവും നന്നായി പെർഫോം ചെയ്തത്. അത് അഹങ്കാരമായി തോന്നില്ല. എന്റെ ശരികളാണ് ഞാനാ അവിടെ പറഞ്ഞത്..”, ഗോപിക പ്രതികരിച്ചു. സാധാരണാകാരി ആയതുകൊണ്ടാണ് ഗോപികയെ ഇത്തരം ഒരു രീതിയിൽ പുറത്താക്കിയതെന്നും ചില ബിഗ് ബോസ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്.