‘സീരിയൽ നടി ശ്രീകലയുടെ വീട്ടിൽ കവർച്ച, നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ സ്വർണം..’ – ഞെട്ടലോടെ ആരാധകർ

‘സീരിയൽ നടി ശ്രീകലയുടെ വീട്ടിൽ കവർച്ച, നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ സ്വർണം..’ – ഞെട്ടലോടെ ആരാധകർ

എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി ശ്രീകല ശശിധരൻ. സൂര്യ ടി.വിയിലെ കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ശ്രീകല അഭിനയത്തിലേക്ക് വരുന്നത്. ഇപ്പോഴിതാ നടിയുടെ വീട്ടിൽ മോഷണം നടന്ന വാർത്തയാണ് പുറത്തുവരുന്നത്. താരത്തിന്റെ കണ്ണൂരിലെ ചെറുകുന്നിലെ വീട്ടിലാണ് വച്ചാണ് മോഷണം നടന്നത്.

ഏറ്റവും ഞെട്ടിക്കുന്ന കാര്യം, സംഭവം നടക്കുന്നത് പട്ടാപ്പകൽ വീടിന്റെ പിൻഭാഗത്തെ ഗ്രിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ്/ക്കൾ അകത്ത് കടന്നത്. 15 പവൻ സ്വർണമാണ് മോഷണം പോയത്. ഇന്നത്തെ സ്വർണവില അനുസരിച്ച് ഏകദേശം അഞ്ചര ലക്ഷം രൂപയ്ക്ക് അടുത്താണ് ഇത്. ശ്രീകലയുടെ സഹോദരിയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ശ്രീകലയും ഭർത്താവും മകനുമൊത്ത് യു.കെയിലാണ് താമസിക്കുന്നത്.

ശ്രീകലയും കുടുംബവും കുറച്ച് നാൾ മുമ്പ് കേരളത്തിൽ വന്നിരുന്നു. അച്ഛനും സഹോദരിയും പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. വൈകിട്ട് നാല് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നതും വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയ വിവരം മനസ്സിലായത്.

ശ്രീകലയുടെ സഹോദരി ശ്രീജയയുടെ 10 പവന്റെ മാലയും 5 പവന്റെ വളയുമാണ് മോഷണം പോയിരിക്കുന്നത്. ശ്രീജയ ഉടൻ തന്നെ സംഭവം പൊലീസിൽ അറിയിച്ചു. താരത്തിന്റെ വീടുമായി അടപ്പമുള്ളവർക്ക് മോഷണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടിക്കുമെന്നും പൊലീസ് അറിയിച്ചു. സീരിയലുകൾ കൂടാതെ സിനിമകളിലും ശ്രീകല അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS