തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധേയമായ ഒരു താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും പാർവതിയും തമ്മിൽ പ്രണയിച്ച് വിവാഹിതരായപ്പോൾ മുതലുള്ള കാര്യങ്ങൾ മലയാളി പ്രേക്ഷകർക്ക് അറിയുന്ന ഒന്നാണ്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളതെന്നും അതിൽ മൂത്തമകൻ കാളിദാസ് ബാലതാരമായി സിനിമയിൽ അഭിനയിച്ച് ഇന്ന് തെന്നിന്ത്യയിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്ന നടനായി മാറിയിരിക്കുകയാണ്.
ജയറാമിന്റെ മകൾ മാളവിക മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ്. ഈ കഴിഞ്ഞ വർഷം ആയിരുന്നു താരകുടുംബത്തിലെ രണ്ട് വിവാഹനിശ്ചയങ്ങൾ കഴിഞ്ഞത്. ആദ്യം കാളിദാസിന്റെയും പിന്നീട് മാളവികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹം ആദ്യം നടക്കുക മാളവികയുടേത് ആയിരിക്കുമെന്നും അത് ഈ വർഷം കാണുമെന്നും ജയറാം പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്.
കാളിദാസ് തന്റെ പ്രണയിനിയാണ് വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്. മോഡലായ തരിണി കലിംഗരായരെ ആണ് കാളിദാസ് വിവാഹം ചെയ്യാൻ പോകുന്നത്. ഇരുവരുടെയും വിവാഹം എന്തായാലും മാളവികയുടെ കഴിഞ്ഞിട്ടേയുള്ളൂ. വിവാഹം കഴിഞ്ഞില്ലെങ്കിലും മരുമകൾ കൂടുതൽ സമയവും ജയറാമിന്റെ കുടുംബത്തിനൊപ്പം കാണാറുണ്ട്. മാളവികയുടെ നിശ്ചയത്തിന് പോലും തരിണി മുന്നിൽ തന്നെയുണ്ടായിരുന്നു.
കുടുംബത്തിലെ എല്ലാ വിശേഷ ദിവസങ്ങളിലും തരിണി പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ അമ്മായിയമ്മയുടെ ജന്മദിനത്തിൽ തരിണി ഇട്ട പോസ്റ്റാണ് മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. “ഹാപ്പി ബർത്ത് ഡേ അമ്മ” എന്ന് എഴുതി പാർവതിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചത്. തരിണിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പാർവതിക്ക് ആശംസകൾ നേർന്നത്. കാളിദാസും മാളവികയും അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റിട്ടിരുന്നു.