സൗബിനെ നായകനാക്കി ജോൺപോൾ ജോർജ് സംവിധാനം ചെയ്ത അമ്പിളി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി തൻവി റാം. ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും തൻവി അത് വളരെ ഭംഗിയായി അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ തൻവിയെ തേടി കൂടുതൽ അവസരങ്ങൾ വരികയും ചെയ്തു. മലയാളത്തിന് പുറമേ ഒരു തെലുങ്ക് സിനിമയിലും തൻവി അഭിനയിച്ചിട്ടുണ്ട്.
ക്യൂട്ട് ഭാവമുള്ള നടിയെന്ന ലേബൽ താരത്തിന് ആരാധകർ നൽകിയിട്ടുണ്ട്. അമ്പിളിക്ക് ശേഷം കപ്പേള എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം തൻവി ചെയ്തിരുന്നു. ആറാട്ട്, തല്ലുമാല, കുമാരി, മുകുന്ദനുണ്ണി അസ്സോസിയേറ്റ് തുടങ്ങിയ സിനിമകളിലും തൻവി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ചന്ദ്രികേ, ഖാലി പേഴ്സ് ഓഫ് ദി ബില്ലിയോണൈർസ് എന്നിവയാണ് തൻവിയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമകൾ.
അന്റെ സുന്ദരനിക്കി ആയിരുന്നു തൻവി അഭിനയിച്ച ഏക തെലുങ്ക് ചിത്രം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2018’ ആണ് തൻവിയുടെ അടുത്തിറങ്ങാനുള്ള സിനിമ. 2018-ലെ വെള്ള പൊക്കത്തിന് പശ്ചാത്തലമാക്കി നടന്ന സംഭവങ്ങളാണ് ഈ സിനിമയിൽ കാണിക്കുന്നത്. ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. ഏപ്രിൽ 21-നാണ് സിനിമയുടെ റിലീസ്.
അതെ സമയം തൻവി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ മനസ്സിന് കുളിർമ നൽകിയിരിക്കുന്നത്. ബീച്ചിൽ ഷോർട്സ് ധരിച്ച് ഹോട്ട് ലുക്കിൽ പോസ് ചെയ്യുന്ന തൻവിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. പോണ്ടിച്ചേരിയിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സുഹൃത്തുകൾക്ക് ഒപ്പം വെക്കേഷൻ ആഘോഷിക്കാൻ വേണ്ടി പോയതായിരുന്നു തൻവി. ഗ്രീഷ്മ തോമസാണ് ചിത്രങ്ങൾ എടുത്തത്.