‘ആത്മഹത്യയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് വരെ സോഷ്യൽ മീഡിയയിൽ സജീവം..’ – ചിത്രയുടെ മരണത്തിൽ ഞെട്ടലോടെ ആരാധകർ
തമിഴകത്തിന്റെ പ്രിയപ്പെട്ട അവതാരകയും നടിയുമായ വി.ജെ. ചിത്ര ആത്മഹത്യ ചെയ്തു. മരണപ്പെടുമ്പോള്‍ നടിയ്ക്ക് 28 വയസായിരുന്നു. തമിഴകത്തിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഞെട്ടലോടെയാണ് വാര്‍ത്ത വായിച്ചറിഞ്ഞത്. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് ചിത്ര പ്രേക്ഷകര്‍ക്ക് ശ്രദ്ധേയമായത്.
ചെന്നൈയിലെ ഹോട്ടല്‍ റൂമിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പേലീസ് പറയുന്നുണ്ട്. ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30 സമയത്ത് ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തുകയും താരത്തിനൊപ്പം ഭാവി വരനും ബിസിനസ്സ്മാനുമായ ഹേമന്ദുമുണ്ടായിരുന്നു.
കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഒരുപാട് സമയം കഴിഞ്ഞ് കാണാതായപ്പോഴാണ് ഹോട്ടല്‍ ജീവനക്കാരെ വിളിച്ചുവരുത്തി ഡോര്‍ തുറപ്പിക്കുകയും അപ്പോഴാണ് നടി മരണപ്പെട്ടത് അറിയുന്നത്. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് വാതില്‍ തുറന്ന് റൂമിലെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ചത് കാണുന്നത്.
തുടര്‍ന്ന് പോലീസ് എത്തി ഹേമന്ദിനേയും ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വളര ആക്ടീവായ താരം മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുന്‍പ് ഫോട്ടോഷൂട്ടും പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ ആരാധകരെ കൂടുതൽ സംശയത്തിൽ ആഴ്ത്തിയ സംഭവമായി ഇത് മാറുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ താരത്തിന് 1 മില്യണില്‍ അധികം ഫോളോവേര്‍സുണ്ട്.