‘ബിക്കിനിയിൽ തിളങ്ങി അമീർ ഖാന്റെ മകൾ ഇറാ ഖാൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ബിക്കിനിയിൽ തിളങ്ങി അമീർ ഖാന്റെ മകൾ ഇറാ ഖാൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

താരപുത്രിമാർക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ള സ്വീകാര്യത വളരെ വലുതാണ്. അതിപ്പോൾ ബോളിവുഡ് സൂപ്പർസ്റ്റാറുകളുടെ മക്കളാണെങ്കിൽ പറയുകയും വേണ്ടല്ലോ! ‘ഖാൻ’മാർ ഭരിക്കുന്ന ബോളിവുഡിൽ, അവരുടെ മക്കളും എപ്പോഴും വാർത്തകളിൽ ഇടപിടിക്കുന്നത് സ്വാഭാവികമാണ്. സിനിമയിൽ നിന്ന് വിട്ട് കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന താരങ്ങളെ നമ്മൾ കണ്ടിട്ടുമുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് സൂപ്പർസ്റ്റാർ അമീർഖാന്റെ മകളുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആമിർ ഖാന്റെ മകൾ ഇറാ ഖാൻ സോഷ്യൽ മീഡിയ ഒരു താരമാണ്. അതിശയകരമായ ചിത്രങ്ങളും വീഡിയോകളും ഉപങ്കുവച്ച് ഇൻസ്റ്റാഗ്രാം ഫാമിലിയെ പരിഗണിക്കുന്നത് ഇറാ ഖാൻ എപ്പോഴും ഉറപ്പാക്കാറുണ്ട്.

സെൽഫികൾ പങ്കിടുന്നത് മുതൽ വർക്ക് ഔട്ട് വീഡിയോകൾ വരെ പോസ്റ്റ് ചെയ്ത ഇറാ ഖാൻ എല്ലായ്പ്പോഴും ഹൃദയം നേടുന്നു. ആരെയും ആകർഷിക്കുന്ന തന്റെ ബിക്കിനിയിലുള്ള ഫോട്ടോകൾ ഇപ്പോൾ ഇറാ ഖാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പുസ്തകം വായിച്ചുകൊണ്ട് ബാത്ത് ടബ്ബിൽ വിശ്രമിക്കുന്ന സ്റ്റാർ കിഡ് അവളുടെ ‘മി-ടൈം’ ആസ്വദിക്കുന്നത് കാണാം.

വളരെ ആവശ്യമുള്ള ഇടവേളയ്ക്ക് ശേഷം താൻ ഇപ്പോൾ ജോലിയിൽ തിരിച്ചെത്തിയതായി ഇറാ തന്റെ പോസ്റ്റിൽ പരാമർശിച്ചു. ഇറായുടെ ബിക്കിനി ചിത്രങ്ങൾക്ക് ഒപ്പം താരം കുറിച്ചു, ‘എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സോഷ്യൽ മീഡിയ പ്രതിബദ്ധതകളുടെയും സമയബന്ധിതമല്ലാത്തതും എന്നാൽ എത്രയും വേഗം ചെയ്ത തീർക്കാനുള്ള കുറെ കാര്യങ്ങൾ.

എന്നാൽ ചിലപ്പോൾ നമ്മുക്ക് ഒരു ഇടവേള ആവശ്യമാണ്. അത് നമ്മുക്ക് വേണ്ടി തന്നെ. ആദ്യം, നിങ്ങളോട് നിങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റേണ്ടതുണ്ട്. ഇപ്പോൾ ഞാൻ ജോലിയിൽ തിരിച്ചെത്തി.. കാത്തിരുന്നതിന് എല്ലാവർക്കും നന്ദി..’ അഭിനയത്തിനേക്കാൾ ഡയറക്ഷൻ ചെയ്യാനാണ് അമീർ ഖാന്റെ മകൾക്ക് താല്പര്യമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

CATEGORIES
TAGS