ബോളിവുഡ് നടൻ വിജയ് വർമ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ച് നടി തമന്ന ഭാട്ടിയ. ഗോവൻ ബീച്ചിൽ ഈ പുതുവർഷരാവിൽ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങിയപ്പോൾ മുതൽ ഇത് ചർച്ചയാവുന്നുണ്ടായിരുന്നു. മുംബൈയിൽ പലപ്പോഴും ഇരുവരെയും ഒരുമിച്ച് കാണാറുണ്ടെന്ന് ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചിരുന്നു. പക്ഷേ ഇതുവരെ രണ്ടുപേരും ഈ കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല.
ഇപ്പോഴിതാ തമന്ന ഒടുവിൽ തന്റെ വിജയ് വർമ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ചിരിക്കുകയാണ്. നെറ്ഫ്ലിക്സിന്റെ ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2-വിൽ തമന്നയും വിജയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ആ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് തങ്ങളുടെ പ്രണയം ആരംഭിച്ചതെന്ന് തമന്ന തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഫിലിം കംപാനിയൻ നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
“കൂടെ അഭിനയിക്കുന്ന ആളാണെന്ന് കരുതി ഒരാളോട് നമ്മുക്ക് അടുപ്പം തോന്നണമെന്നില്ല. ഞാൻ ഒരുപാട് നടന്മാർക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. മറിച്ച് തോന്നണമെങ്കിൽ അതിന് പ്രതേക വ്യക്തിപരമായ ഒരു കാരണം ഉണ്ടാവണം. ഇത് സംഭവിച്ചതിന് കാരണവും അതല്ല. ഞാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വാഭാവികമായി മനസ്സ് തുടർന്ന് സംസാരിച്ചപ്പോൾ എനിക്ക് കാര്യങ്ങൾ എളുപ്പമായി.
നിങ്ങൾക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ നിങ്ങൾ ആ വ്യക്തിയുടെ ധാരണയ്ക്ക് സഹായിക്കുന്ന കാര്യങ്ങൾ ചെയ്യേണ്ടിവരും. പക്ഷേ ഞാൻ എനിക്കായിയൊരു ലോകം സൃഷ്ടിച്ചത് പോലെ ആയിരുന്നു. ഞാനും ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസ്സിലാക്കിയ ഒരാളാണ്. ഞാൻ വളരെ അധികം കരുതൽ നൽകുന്ന ഒരു വ്യക്തിയാണ്. എന്റെ ഹാപ്പി പ്ലേസ്..”, തമന്ന വിജയ് വർമ്മയെ കുറിച്ചുള്ള പ്രണയം വെളിപ്പെടുത്തികൊണ്ട് പറഞ്ഞു.