February 27, 2024

‘ഇതാണല്ലേ അപ്പോൾ ഫിറ്റ്‌നെസ് രഹസ്യം!! കഠിനമായ വർക്കൗട്ടുമായി നടി തമന്ന..’ – വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമയിലെ മിൽക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന താരസുന്ദരിയാണ് നടി തമന്ന ഭാട്ടിയ. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന, ബോളിവുഡിലും ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ് സിനിമകളിലാണ് തമന്ന കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ചെറിയ സിനിമകൾ മുതൽ ബ്രഹ്മണ്ഡ സിനിമകളിൽ വരെ തമന്ന ഭാഗമായിട്ടുണ്ട്.

സൗത്ത് ഇന്ത്യയിൽ കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട 2 സിനിമകളിൽ തമന്ന ഭാഗമായിട്ടുണ്ട്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ചിട്ടുള്ള തമന്ന, കെ.ജി.എഫിന്റെ ആദ്യ ഭാഗത്തിൽ ഒരു ഡാൻസ് നമ്പർ ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഒരു ഭാഗ്യനായിക എന്ന ലേബലും താരത്തിനുണ്ട്. തമന്ന ആദ്യമായി അഭിനയിക്കുന്നത് ഒരു ഹിന്ദി ചിത്രത്തിലാണ്.

തെലുങ്ക് ചിത്രമായ ഹാപ്പി ഡേയ്സ് ആണ് താരത്തിന് ആദ്യമായി ശ്രദ്ധനേടി കൊടുത്തത്. അതിലെ മാധു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. കേരളത്തിലും ആ സിനിമയുടെ ഡബ് പതിപ്പ് വലിയ ഹിറ്റായിരുന്നു. ആ സിനിമയ്ക്ക് ശേഷം തമിഴിൽ നിന്ന് കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തി. മലയാളത്തിൽ ഇതുവരെ താരം അഭിനയിച്ചിട്ടില്ലെങ്കിലും ഒരുപാട് ആരാധകരുണ്ട്.

സിനിമയിൽ വന്ന കാലഘട്ടം മുതൽ താരത്തിന്റെ ലുക്കിൽ വലിയ മാറ്റമില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. ഓരോ വർഷം കഴിയുമ്പോഴും അത് കൂടി കൂടി വരികയാണെന്ന് മാത്രം. ഇപ്പോഴിതാ തന്റെ വർക്കൗട്ട് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് തമന്ന. ഇതാണല്ലേ അപ്പോൾ ഇങ്ങനെ ഇരിക്കുന്നതിന്റെ രഹസ്യം എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെയാണ് തമന്ന വീഡിയോ പങ്കുവച്ചത്.