February 27, 2024

‘വിശ്വസിക്കാൻ പറ്റുന്നില്ല!! ഇത് സ്വാസിക തന്നെയാണോ, മേക്കോവറിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

നിരവധി മലയാള സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് നടി സ്വാസിക വിജയ്. ഫ്ലാവേഴ്സ് ടി.വിയിലെ സീത സീരിയലിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നതെങ്കിലും അതിന് മുമ്പ് തന്നെ അഭിനയ രംഗത്ത് എത്തിയ താരമാണ്. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചെങ്കിലും പിന്നീട് ഒരുപിടി നല്ല റോളുകൾ ചെയ്തിരുന്നു.

ഇപ്പോൾ കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുന്നുമുണ്ട്. തമിഴിലെ വൈഗൈ എന്ന സിനിമയിലൂടെയാണ് സ്വാസിക അരങ്ങേറുന്നത്. അതിന് ശേഷം മലയാളത്തിലും തമിഴിലും ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ചു. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയാണ് സ്വാസികയെ സിനിമ പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയതെന്ന് പറയേണ്ടി വരും.

സ്വർണ കടുവ, ഒരു കുട്ടനാടൻ ബ്ലോഗ്, സൂത്രകാരൻ, ഇഷ്ഖ്, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മൈഡ് ഇൻ ചൈന, വാസന്തി, കേശു ഈ വീടിന്റെ നാഥൻ, ആറാട്ട്, സി.ബി.ഐ 5 തുടങ്ങിയ സിനിമകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്. പത്താം വളവിലാണ് അവസാനമായി സ്വാസിക അഭിനയിച്ചത്. കുടുക്ക്, ചതുരം തുടങ്ങിയ സിനിമകളാണ് ഇനി സ്വാസികയുടെ ഇറങ്ങാനുള്ളത്.

വാസന്തി എന്ന സിനിമയിൽ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. നാടൻ വേഷങ്ങളിലാണ് സ്വാസിക കൂടുതലായി മലയാളികൾ കണ്ടിട്ടുള്ളത്. ഒരു ഗംഭീര മേക്കോവർ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സ്വാസിക ഇപ്പോൾ. ഗിരീഷ് ആർ പൈ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വികാസ് വി.കെ.എസാണ് മേക്കപ്പ് ചെയ്തത്. സാൻലിയ ബാബുവാണ് സ്റ്റൈലിംഗ് ചെയ്തത്.