‘തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയോ!! വെറൈറ്റി ലുക്കിൽ നടി സ്വാസിക..’ – ഫോട്ടോസ് വൈറൽ

കരിയറിന്റെ തുടക്കത്തിൽ ഒരുപാട് പ്രായാസപ്പെട്ടെങ്കിലും ഇന്ന് മലയാള സിനിമയിൽ മികച്ച അഭിനയത്രിമാരിൽ ഒരാളായി വളർന്നു കഴിഞ്ഞ ഒരു താരമാണ് നടി സ്വാസിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം പോലെയുള്ള സിനിമകളിലെ സ്വാസികയുടെ പ്രകടനം മാത്രം മതി താരത്തിന്റെ കഴിവ് മനസ്സിലാക്കാൻ. 13 വർഷത്തോളമായി സിനിമ, സീരിയൽ മേഖലയിൽ അഭിനയിക്കുന്നുണ്ട് താരം.

സീരിയലുകളാണ് സ്വാസികയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. സീത എന്ന പരമ്പരയിലെ അഭിനയമാണ് സിനിമയിൽ കൂടുതൽ അവസരങ്ങൾ നേടിക്കൊടുക്കാൻ കാരണമായത്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരി കാമുകിയുടെ റോളിലും സ്വാസിക അതിന് ശേഷം തിളങ്ങിയിരുന്നു. ഒന്നിന് പിറകെ ഒന്നായി അത് കഴിഞ്ഞ് സ്വാസികയ്ക്ക് സിനിമകൾ വന്നുകൊണ്ടേയിരുന്നു.

2020-ൽ ഇറങ്ങിയ വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും സ്വാസികയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം സ്വാസികയുടെ എട്ട് സിനിമകളാണ് ഇറങ്ങിയത്. ഉടയോൾ, ജെന്നിഫർ എന്നിവയാണ് ഇനി ഇറങ്ങാനുള്ള സ്വാസികയുടെ സിനിമകൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാദമായ ഒരു പ്രസ്താവന സ്വാസികയിൽ നിന്നുണ്ടായിരുന്നു.

ആ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോഷൂട്ടാണ് വൈറലായി കൊണ്ടിരിക്കുന്നത്. വെറൈറ്റി ലുക്കിലാണ് ഷൂട്ട് എടുത്തിരിക്കുന്നത്. തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയെ പോലെയുണ്ടെന്ന് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നു. രശ്മി മുരളീധരന്റെ സ്റ്റൈലിങ്ങിൽ ബ്ലാക്കഗോൾഡ് ഡിസൈൻ സ്റ്റുഡിയോയുടെ ഔട്ട്.ഫിറ്റിൽ ജിഷ്ണു മുരളിയാണ് ഫോട്ടോസ് എടുത്തത്.