‘രഞ്ജിത്തമേ പാട്ടിന് അകത്ത് കിടന്ന് അനക്കം വെച്ച് നടി ദേവികയുടെ കുഞ്ഞാവ..’ – വീഡിയോ വൈറൽ

സിനിമയിലും സീരിയലിലും അഭിനയിക്കുന്നവർ അത് കണ്ട ആസ്വദിക്കുന്നവരെ പോലെ തന്നെ മറ്റ് താരങ്ങളുടെ ആരാധകരായി മാറാറുണ്ട്. മലയാളത്തിലെ തന്നെ സൂപ്പർസ്റ്റാറുകളുടെ ആരാധകരായിട്ടുളള എത്രയോ താരങ്ങൾ സിനിമ, സീരിയൽ മേഖലയിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ മാത്രമല്ല അന്യഭാഷകൾ താരങ്ങളുടെ കടുത്ത ആരാധകരായി അവര് ഇഷ്ടം പ്രകടിപ്പിച്ചിട്ടുമുണ്ട്.

മലയാള സിനിമ, സീരിയൽ മേഖലയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി ദേവിക നമ്പ്യാർ. കഴിഞ്ഞ വർഷമായിരുന്നു ദേവിക വിവാഹിതയായത്. വിവാഹ ശേഷം ഭർത്താവിന് ഒപ്പമുള്ള ധാരാളം വീഡിയോസും ഫോട്ടോസുമൊക്കെ പതിവായി പങ്കുവെക്കുന്ന ഒരാളാണ് ദേവിക. ദേവിക ഒരു അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്തയും കുറച്ച് നാൾ മുമ്പാണ് ദേവിക അറിയിച്ചത്.

ഗായകനായ വിജയ് മാധവാണ് താരത്തിന്റെ ഭർത്താവ്. ഏറെ കൗതുകകരമായ ഒരു കാര്യം വിജയ് മാധവ് ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. ദളപതി വിജയ് നായകനാകുന്ന വാരിസിലെ ‘രഞ്ജിതമേ രഞ്ജിതമേ’ എന്ന പാട്ടിന് ദേവികയുടെ വയറ്റിൽ കിടന്ന് കുഞ്ഞ് അനക്കം വെക്കുന്ന ഒരു വീഡിയോയാണ് ഭർത്താവ് പങ്കുവച്ചത്. എപ്പോൾ പാട്ട് കേട്ടാലും ഇത് തന്നെയാണ് അവസ്ഥയെന്നും വിജയ് മാധവ് കുറിക്കുന്നു.

കഴിഞ്ഞ ദിവസം വാരിസ്‌ കണ്ട് ഫുൾ ഇളക്കമായിരുന്നുവെന്നും കുട്ടി ഇപ്പോഴേ വിജയ് ഫാൻ ആയെന്നാണ് തോന്നുന്നതെന്നും ദേവിക കുറിച്ചു. ഫാമിലിക്ക് കാണാൻ പറ്റിയ നല്ലയൊരു സിനിമയാണ് വാരിസെന്നും ഇടക്ക് കണ്ണ് നനയച്ചുവെന്നും ഒപ്പം മാസ്സും അടിപൊളി പാട്ടും ഡാൻസും അടങ്ങിയ ഒരു പൊങ്കൽ പടമാണെന്നും വീഡിയോയിൽ അദ്ദേഹം കുറിച്ചിരുന്നു. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടത്.