‘ദേവി വന്ന് മുന്നിൽ നിൽക്കുന്നത് പോലെ!! ചുവപ്പ് സാരിയിൽ തിളങ്ങി നടി സ്വാസിക..’ – ഫോട്ടോസ് വൈറൽ

വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറി സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി സ്വാസിക. മലയാള സിനിമയിൽ ഇന്ന് തന്റേതായ ഒരു സ്ഥാനം നേടി കഴിഞ്ഞ സ്വാസിക നായികയായും സഹനടിയായും മികച്ച പ്രകടനം ഒരേ സമയത്ത് കാഴ്ചവച്ച് മുന്നേറുകയാണ്. കരിയറിന്റെ തുടക്കത്തിൽ കുറെ കഷ്ടപ്പെട്ടെങ്കിലും സ്വാസികയ്ക്ക് ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി നല്ല സിനിമകളുടെ ഭാഗമാവാൻ പറ്റുന്നുണ്ട്.

കട്ടപ്പനയിലെ ഹൃതിക് റോഷനാണ് സ്വാസികയ്ക്ക് കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. അതിന് ശേഷം സ്വാസികയ്ക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചു. കട്ടപ്പനയിൽ അഭിനയിക്കുന്ന സമയത്ത് ടെലിവിഷൻ മേഖലയിൽ സീത എന്ന പരമ്പരയിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. സീതയിലെ കഥാപാത്രമാണ് സ്വാസികയെ കുറിച്ച് പറയുമ്പോൾ പെട്ടന്ന് ഓർമ്മ വരുന്നത്.

കഴിഞ്ഞ വർഷം മൊത്തത്തിൽ സ്വാസിക മികച്ച സിനിമ വർഷങ്ങളിൽ ഒന്നായിരുന്നു. എട്ടോളം സിനിമകളാണ് സ്വാസിക അഭിനയിച്ചതിൽ പുറത്തിറങ്ങിയത്. ഏറ്റവും അവസാനമായി ഇറങ്ങിയ ചതുരം എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തത് സ്വാസിക ആയിരുന്നു. മികച്ച പ്രതികരണമാണ് സ്വാസിക അതിന് ലഭിച്ചത്. ചതുരം ഒ.ടിടി റിലീസിനായി കാത്തിരിക്കുന്നവർക്ക് ആശ്വാസമായി മാർച്ച് ഒമ്പതിന് ഇറങ്ങുകയാണ്.

കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാല ഇടാൻ സ്വാസികയും എത്തിയിരുന്നു. പൊങ്കാല ആശംസകൾ നേർന്ന് കൊണ്ട് സ്വാസിക പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ചുവപ്പ് നിറത്തിലെ സാരിയിൽ അതിസുന്ദരിയായി തിളങ്ങിയ സ്വാസികയുടെ ഫോട്ടോസ് എടുത്തത് അരവിന്ദ് ജിഎൻഎം ആയിരുന്നു. ദി ബ്രാൻഡ് സ്റ്റോറിന്റെ സാരിയിലാണ് സ്വാസിക തിളങ്ങിയത്. അഭിലാഷ് ചിക്കു ആയിരുന്നു മേക്കപ്പ്.