‘കല്യാണം കഴിഞ്ഞ് കൂടുതൽ ഗ്ലാമറസ് ആയല്ലോ! ആരാധകരെ ഞെട്ടിച്ച് നടി സ്വാസിക..’ – ഫോട്ടോസ് വൈറൽ

തമിഴിൽ ഇറങ്ങിയ വൈഗൈ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി സ്വാസിക. പൂജ വിജയ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേരെങ്കിലും സിനിമയിൽ വന്ന് പലപ്പോഴായി പേരുകൾ മാറി ഒടുവിൽ സ്വാസിക എന്നത് ഉറപ്പിക്കുകയും ആ പേരിൽ നിരവധി സിനിമകളിലും സീരിയലുകളിലും നായികയായും അല്ലാതെയുമൊക്കെ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഈ അടുത്തിടെ ആയിരുന്നു സ്വാസിക വിവാഹിതയായത്. മുപ്പത്തിമൂന്നാം വയസ്സിലാണ് സ്വാസിക വിവാഹിതയാകുന്നത്. അതും അഭിമുഖങ്ങളിൽ പറഞ്ഞ സങ്കൽപ്പങ്ങൾ എല്ലാം മറന്ന് പ്രണയിച്ചാണ് സ്വാസിക വിവാഹം കഴിച്ചത്. സീരിയൽ നടനായ പ്രേം ജേക്കബ് ആണ് താരത്തിന്റെ കഴുത്തിൽ താലിചാർത്തിയത്. ഹിന്ദു മതവിശ്വാസ പ്രകാരവും ക്രിസ്ത്യൻ മതവിശ്വാസ പ്രകാരവും സ്വാസികയും പ്രേമും വിവാഹിതരായത്.

ജനുവരി 26-നായിരുന്നു വിവാഹം. വിവാഹത്തിന് നിരവധി സിനിമ, സീരിയൽ താരങ്ങളാണ് പങ്കെടുത്തിട്ടുണ്ടായിരുന്നത്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പ്രോഗ്രാമിന്റെ അവതാരകയായി സജീവമായി നിൽക്കുന്നതിന് ഒപ്പം സിനിമകളിലും സ്വാസിക തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹം നടന്നിരിക്കുന്നത്. വിവാഹശേഷം ഒരു കുടുംബിനിയായി ജീവിക്കാനാണ് താല്പര്യമെന്ന് സ്വാസിക പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അതുപോലെ നടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം വിവാഹിതയായ ശേഷം ഇത് ആദ്യമായി ഗ്ലാമറസ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോസ് സ്വാസിക പങ്കുവച്ചിരിക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തരുണ്യയുടെ സ്റ്റൈലിങ്ങിൽ ഡേ നൈറ ബൗട്ടിക്കിന്റെ ഡിസൈനിലുള്ള ഔട്ട്ഫിറ്റാണ് സ്വാസിക ധരിച്ചിരിക്കുന്നത്. അബിൻ സാബുവാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.