‘ഒരു മടിയുമില്ല എനിക്ക് പറയാൻ, ഫസ്റ്റ് കിട്ടാത്തതിന് ഇറങ്ങി പോയത് ശരിയായില്ല..’ – റിയാലിറ്റി ഷോ വിവാദത്തെ കുറിച്ച് സ്വാസിക

അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത അമ്മയും മകളും എന്ന റിയാലിറ്റി ഷോയുടെ ഫൈനലുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് നടിയും ആ ഷോയുടെ അവതാരകയുമായ സ്വാസിക. ഫൈനലിൽ അഞ്ചാം സ്ഥാനം കിട്ടിയ ശൈത്യ സന്തോഷും അമ്മ ഷീന സന്തോഷും സമ്മാനം നിരസിച്ച് ഇറങ്ങിപ്പോവുകയും തങ്ങളെ കോമാളികളാക്കി എന്നും അവർ ആരോപിച്ചിരുന്നു. ഇതേ കുറിച്ചാണ് സ്വാസിക ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.

“ശൈത്യയ്ക്കും അമ്മയ്ക്കും ഫസ്റ്റ് കിട്ടുമെന്ന് ക്രൂ മെമ്പേഴ്സ് പറഞ്ഞിരുന്നു. ഞാൻ അടക്കമുള്ള ആളുകൾ ഇവരെ സ്റ്റേജിൽ ഭയങ്കരമായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ള മത്സരാർത്ഥികളോട് ഇവരെ കണ്ടുപഠിക്കണമെന്ന് ഞാനും ശ്വേതാജിയും പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഒരു നടനെ അല്ലല്ലോ ഇഷ്ടം! ചില ക്രൂ മെമ്പേഴ്സ് പറഞ്ഞിട്ടുണ്ടാവും നിങ്ങൾക്ക് കിട്ടും. അതിന്റെ പ്രതീക്ഷ അവർ വച്ചിട്ടുണ്ടാവാം. ഞാൻ അവരെ സപ്പോർട്ട് ചെയ്തു പറയാത്തതിന് പ്രധാന കാരണം, എന്ത് തന്നെയും ആയിക്കോട്ടെ.

ഒരു വർഷം നമ്മൾ ആ സ്റ്റേജിൽ നിന്ന് തൊട്ടുതൊഴുത്, ഡാൻസ് ചെയ്തു പാട്ടു പാടി ആ അമ്മയുടെ അരങ്ങേറ്റം പോലും അവിടെ ആയിരുന്നു. അവരുടെ ലൈഫിൽ കുറെ നല്ല മുഹൂർത്തങ്ങൾ, അവരുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ആ വേദിയിൽ വച്ചാണ് സോൾവ് ആയത്. ഒത്തിരി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച വേദി ആണെന്ന് ഒരു അഞ്ച് മിനിറ്റ് മുമ്പ് അവര് പറഞ്ഞതാണ്. മറ്റ് അഞ്ച് മത്സരാർത്ഥികൾ എന്റെ ഫാമിലി പോലെ ആണെന്ന് വരെ പേരാണ്.

അവർ ഡാൻസ് അറിയാത്ത കോണ്ടെസ്റ്റന്റ്സ് ആണെന്ന് അവർ തന്നെ സമ്മതിച്ച കാര്യമാണ്. ഈ ഷോയിൽ പല തവണ ഡാൻസ് കൊടുത്തിട്ടുണ്ട്. അവർ വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട്. അത് അറിയത്തില്ലേൽ അവർ ആദ്യമേ ഔട്ട് ആവേണ്ടതല്ലേ! നമ്മുക്ക് ഒരു ഡാൻസ് ടീച്ചർ ഉണ്ടായിരുന്നു, അവരൊക്കെ ആദ്യമേ പുറത്തായി വരെ പോയി. ഇവർ ഫൈനൽ വരെ എത്തിയില്ലേ? ഫിനാലെയിൽ അവർ സ്കിറ്റ് ആണ് മെയിനായി ചെയ്തത്. പക്ഷേ അതിൽ അവർ ബിലോ ആവറേജ് ആയിരുന്നു..”, സ്വാസിക പറഞ്ഞു.