‘നിങ്ങളെ പോലെ ഒരാളെ എനിക്ക് കിട്ടാൻ അത്ഭുതകരമായ എന്തെങ്കിലും ഈ ജീവിതത്തിൽ ചെയ്തിരിക്കണം..’ – ഭർത്താവിനെ പുകഴ്ത്തി അമല പോൾ

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നായികനടിയാണ് അമല പോൾ. ഈ കഴിഞ്ഞ വർഷമായിരുന്നു അമലയുടെ രണ്ടാം വിവാഹം. വിവാഹം കഴിഞ്ഞ് അടുത്ത് തന്നെ ഗർഭിണി ആണെന്നുള്ള വിവരവും അമല പങ്കുവച്ചിരുന്നു. പുതിയ ജീവിതത്തിലേക്ക് കടന്ന ശേഷം അമലയെ പൊതുവേ വളരെ സന്തോഷവതിയായിട്ടാണ് കാണുന്നത്. പെർഫെക്ട് പങ്കാളിയെയാണ് അമലയ്ക്ക് കിട്ടിയതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്.

ഇങ്ങനെ എന്നും അമലയെ സന്തോഷവതിയായി കാണണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തി ഏറെ വർഷം ഒറ്റയ്ക്കു ആയിരുന്നു താരം. ഇപ്പോഴിതാ സ്നേഹസമ്പന്നനായ ഭർത്താവിനെ തനിക്ക് കിട്ടിയതിൽ സന്തോഷം അറിയിച്ചുകൊണ്ട് അമൽ പോൾ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഒമ്പതാം മാസത്തിൽ നിറവയറുമായി ഭർത്താവ് ജഗത് ദേശായിയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് കുറിപ്പ് എഴുതിയത്.

“എൻ്റെ അരികിൽ ചെലവഴിച്ച രാത്രികളിൽ, എൻ്റെ അസ്വാസ്ഥ്യങ്ങൾ സൌമ്യമായി ലഘൂകരിച്ച്, എന്നിലുള്ള നിങ്ങളുടെ അചഞ്ചലമായ വിശ്വാസവും എന്നിൽ ശക്തി നിറച്ച നിങ്ങളുടെ ഉന്നമനം നൽകുന്ന വാക്കുകളും വരെ, ഈ വിലയേറിയ ഗർഭകാല യാത്രയിൽ എൻ്റെ പാറയായതിന് നന്ദി. എൻ്റെ ആത്മവിശ്വാസം ചോർന്നൊലിക്കുന്ന ഏറ്റവും ചെറിയ നിമിഷങ്ങളിൽ പോലും എന്നെ താങ്ങാനായി താഴേക്ക് പറക്കാനുള്ള നിങ്ങളുടെ സന്നദ്ധത എൻ്റെ ഹൃദയത്തെ നന്ദിയും സ്നേഹവും കൊണ്ട് നിറയ്ക്കുന്നു.

നിങ്ങളെപ്പോലെ അവിശ്വസനീയമായ ഒരു മനുഷ്യനെ അർഹിക്കാൻ ഞാൻ ഈ ജീവിതത്തിൽ ശരിക്കും അത്ഭുതകരമായ എന്തെങ്കിലും ചെയ്തിരിക്കണം. എൻ്റെ നിരന്തരമായ ശക്തിയുടെയും സ്നേഹത്തിൻ്റെയും അചഞ്ചലമായ പിന്തുണയുടെയും ഉറവിടമായതിന് നന്ദി. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ നിന്നെ സ്നേഹിക്കുന്നു..”, അമല പോൾ കുറിച്ചു. ശരിയായ വ്യക്തിയുമായി ആളുകൾ തിളങ്ങുന്നു എന്നാണ് ഒരു ആരാധിക ചിത്രത്തിന് നൽകിയ മറുപടി.