‘അൻസിബയ്ക്ക് എതിരെ ഹേറ്റ് ക്യാമ്പയിൻ!! ജാസ്മിനെ പോലെ തന്നെ ആർമി ഗ്രൂപ്പും..’ – ഞെട്ടിക്കുന്ന തെളിവ് പുറത്ത്

ബിഗ് ബോസിന്റെ ആറാം സീസൺ 50-ൽ അധികം ദിവസങ്ങൾ പിന്നിട്ട് മുന്നേറികൊണ്ടിരിക്കുകയാണ്. നൂറാം നാൾ കഴിയുമ്പോൾ മോഹൻലാൽ ആരെ കൈപിടിച്ച് ഉയർത്തി വിജയിയായി പ്രഖ്യാപിക്കുമെന്ന് അറിയാൻ പ്രേക്ഷകരും ഏറെ കാത്തിരിക്കുകയാണ്. ആദ്യ ആഴ്ച മുതൽ ഷോയുടെ പുറത്ത് പ്രേക്ഷകർക്ക് ഇടയിൽ നെഗറ്റീവ് ഇമേജ് ഉണ്ടാക്കികൊണ്ടിരിക്കുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ജാസ്മിൻ ചെയ്യുന്ന മോശം പ്രവർത്തികൾ ബിഗ് ബോസും അതിന്റെ അവതാരകനായ മോഹൻലാലും ചോദ്യം ചെയ്യാത്തതിന് എതിരെ പ്രേക്ഷകർ പലപ്പോഴും ചോദ്യം ഉയർത്തിയിട്ടുണ്ട്.

ബിഗ് ബോസിന് വേണ്ടപ്പെട്ട മത്സരാർത്ഥി എന്ന് പോലുമാണ് ജാസ്മിനെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. ജാസ്മിനോട് അടുത്ത ബന്ധം പുലർത്തിയ ഗബ്രി കഴിഞ്ഞ ആഴ്ച പുറത്തായതോടെ അതിന്റെ ഗുണം ലഭിക്കാൻ പോകുന്നത് ജാസ്മിൻ ആയിരിക്കും. ഗബ്രിയുടെ ആരാധകരുടെ പിന്തുണയും ജാസ്മിൻ ലഭിക്കുമെന്നാണ് ജാസ്മിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ചർച്ച വലിയ രീതിയിൽ നടകുന്നുണ്ട്.

ജാസ്മിനും മറ്റു മത്സരാർത്ഥികൾക്കും ആർമി ഗ്രൂപ്പുകൾ നിലവിലുണ്ട്. ജാസ്മിനെ പോലെ തന്നെ നിലവാരം ഉള്ളവരാണ് ജാസ്മിന്റെ ആരാധകർ എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ജാസ്മിൻ നേരെ പ്രതികരിച്ച അൻസിബയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ഹേറ്റ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ തെളിവുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജാസ്മിൻ ജാഫർ ആർമി വാട്സാപ്പ് കൂട്ടായ്മയിൽ അൻസിബയ്ക്ക് എതിരെ ബോധപൂർവം നെഗറ്റീവ് കമന്റുകൾ വീഡിയോയുടെയും പോസ്റ്റിന്റെയും താഴെ ഇടണമെന്ന് മെസ്സേജുകൾ വന്നതിന്റെ തെളിവ് ആണ് പുറത്തുവന്നിരിക്കുന്നത്.

ഹോട്ട്സ്റ്റാറിന്റെ ലൈവ് സ്ട്രീമിൽ ചാറ്റിന് താഴെ വന്ന പുറത്തായ ഗബ്രിയുടെ കമന്റിന്റെ സ്ക്രീൻഷോട്ട് പോലും ജാസ്മിൻ ഗുണം വരുന്ന രീതിയിൽ പ്രചരിപ്പിക്കുകയും അതുപോലെ അൻസിബയ്ക്ക് എതിരെ പോസ്റ്റിൽ കമന്റ് ഇടണമെന്ന് പറയുകയും അത് ലൈക് ചെയ്യണമെന്ന് മറ്റുള്ളവരോട് പറയുന്നതിന്റെയും ചാറ്റ് പുറത്തുവന്നതോടെയാണ് കളികൾ പുറത്തായത്. ജാസ്മിനെ പോലെ തീരാ നിലവാരമില്ലാത്ത പ്രവർത്തിക്കാനാണ് ആർമി ഗ്രൂപ്പും ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.

അൻസിബ ഈ വീക്കിൽ എവിക്ഷനിൽ വരുത്തണമെന്നും എന്നിട്ട് പുറത്താക്കണമെന്നുമൊക്കെ ആലോചനകൾ നടക്കുന്നുണ്ട്. അൻസിബയെ വിഷമെന്ന രീതിയിലാണ് പരസ്പരം ചാറ്റിൽ പറയുന്നത് തന്നെ. സഹമത്സരാർത്ഥി ആണെന്നുള്ള പരിഗണന പോലും ജാസ്മിന്റെ ആർമി ഗ്രൂപ്പിൽ നിന്നുമില്ല. ജാസ്മിനെ എല്ലായിടത്തും പോസിറ്റീവ് ആയി കമന്റ് ഇടണമെന്നും പലരും പറയുന്നതും ചാറ്റിലുണ്ട്. ബിഗ് ബോസ് വീട്ടിൽ ജാസ്മിൻ പ്രേക്ഷകരെ വെറുപ്പിക്കുന്നത് പോലെ പുറത്ത് ആർമി ഗ്രൂപ്പും വെറുപ്പിക്കുകയാണ്.