‘ഒരു ജനതയുടെ ഏറെ നാളത്തെ ആഗ്രഹം!! സുരേഷ് ഗോപിയുടെ വിവാഹവാർഷിക സമ്മാനം..’ – താരം ചെയ്തത് കണ്ടോ

പറയുന്ന വാക്ക് പാലിക്കുന്ന വളരെ കുറച്ച് ജനനേതാക്കൾ മാത്രമേ ഈ കൊച്ചുകേരളത്തിലുള്ളൂ എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ആ കൂട്ടത്തിൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖമാണ് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി. വാക്ക് കൊടുത്താൽ അത് പാലിക്കാൻ ശ്രദ്ധിക്കുന്ന ഒരാളാണ് സുരേഷ് ഗോപി. ഒരിക്കൽ കൂടി സുരേഷ് ഗോപി അത് തെളിയിച്ചിരിക്കുന്നു.

തൃശൂർ ജില്ലയിലെ മലക്കപ്പാറ മുക്കുംപുഴ ആദിവാസി കുടുംബങ്ങൾക്ക് യാത്ര സൗകര്യത്തിന് ഒരു ബോട്ട് നിർമ്മിച്ച് നൽകാമെന്ന് സുരേഷ് ഗോപി ഏറ്റിരുന്നു. ഇപ്പോഴിതാ ഒരു ഫൈബർ ബോട്ട് അവിടെയുള്ള നിവാസികൾക്ക് നൽകി സുരേഷ് ഗോപി താൻ കൊടുത്ത വാക്ക് പാലിച്ചിരിക്കുകയാണ്. തന്റെ വിവാഹ വാർഷിക സമ്മാനമായിട്ടാണ് സുരേഷ് ഗോപി ബോട്ട് നൽകാമെന്ന് വാക്ക് നൽകിയത്.

കോളനിയിലെ നിവാസികൾ രോഗികളുമായി മുള ചങ്ങാടങ്ങളിൽ പോകുന്ന ദുരിത യാത്ര ശ്രദ്ധയിൽപെട്ടാണ് സുരേഷ് ഗോപി ബോട്ട് നൽകാമെന്ന് അറിയിച്ചത്. അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ അഞ്ച് ലൈഫ് ജാക്കറ്റും രണ്ട് പങ്കായവും ഉൾപ്പെടെയാണ് നൽകിയിരിക്കുന്നത്. എൻജിൻ കടുപ്പിച്ച ബോട്ട് നൽകാമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിൽ ഡാമിലെ വെള്ളം മാലിനമാകാൻ സാധ്യത ഉള്ളതുകൊണ്ട് എളുപ്പമായി തുഴഞ്ഞ് പോകാൻ പറ്റുന്ന ബോട്ട് നല്കാൻ തീരുമാനിച്ചത്.

ഈ കഴിഞ്ഞ ബുധനാഴ്ച നടൻ ടിനി ടോമാണ് സുരേഷ് ഗോപിക്ക് വേണ്ടി ബി.ജെ.പിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റിന് ബോട്ട് കൈമാറിയത്. അന്ന് ലൈവിലൂടെ ടിനി തന്നെ ഈ കാര്യം അറിയിച്ചിരുന്നു. ഇന്ന് ബി.ജെ.പിയുടെ ജില്ലാ ഓഫീസിന് മുമ്പിൽ നടന്ന ചടങ്ങിൽ സുരേഷ് ഗോപിയും ടിനി ടോമും ഉൾപ്പടെയുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ ഈ നല്ല പ്രവർത്തിയെ രാഷ്ട്രീയ വേർതിരിവില്ലാതെ എല്ലാവരും അഭിനന്ദിച്ചു.