പാവപ്പെട്ടവരെ സഹായിക്കാൻ എന്നും മനസ്സ് കാണിച്ചിട്ടുള്ള ഒരു വ്യക്തിയാണ് സുരേഷ് ഗോപി. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൊറോണ കാലത്ത് ഒരുപാട് സഹായങ്ങൾ ചെയ്തിരുന്ന സുരേഷ് ഗോപി, ഈ കഴിഞ്ഞ ദിവസമാണ് ദുരിതം അനുഭവിക്കുന്ന വാദ്യകലാകാരന്മാർക്ക് അടുത്ത സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് 10 ലക്ഷം രൂപ നൽകിയത്. അടുത്ത 10 സിനിമകളിൽ നിന്നും താരം പത്ത് ലക്ഷം രൂപ വീതം നൽകുമെന്നും വെളിപ്പെടുത്തിയിരുന്നു.
തൃശൂർ മണ്ഡലത്തിൽ ഇലക്ഷനിൽ മത്സരിച്ചെങ്കിലും രണ്ട് തവണയും സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു. ഇത്രയും സഹായങ്ങൾ നൽകുന്ന വ്യക്തി ആയിരുന്നിട്ട് കൂടിയും എന്ത് കൊണ്ട് സുരേഷ് ഗോപി പരാജയപ്പെട്ടു എന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. താരത്തിന്റെ രാഷ്ട്രീയം തന്നെയാണ് അതിന് കാരണമായി പറയുന്നത്. ഒരുപക്ഷേ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിൽ ജയിച്ചേനെ എന്നും ആളുകൾ പറയുന്നു.
അടുത്ത വർഷം വരുന്ന ലോക സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപി ഇപ്പോഴും തൃശ്ശൂർകാർക്ക് വേണ്ട സഹായമൊക്കെ തന്നെ കഴിയുന്ന രീതിയിൽ ചെയ്യുന്നുണ്ട്. വിഷുവിനോട് അനുബന്ധിച്ച് തൃശ്ശൂരിലെ പ്രായമായവർക്കും കുട്ടികൾക്കുമൊക്കെ സുരേഷ് ഗോപിയുടെ വക കൈനീട്ടം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
പ്രായമായവർക്ക് വിഷ്ണുകൈനീട്ടവും മുണ്ടുമാണ് സുരേഷ് ഗോപി സമ്മാനിച്ചത്. കഴിഞ്ഞ വർഷം കാറിൽ ഇരുന്ന് വിഷുകൈനീട്ടം നൽകിയത് വലിയ രീതിയിൽ വിവാദം ആയിരുന്നു. ഈ തവണ പക്ഷേ അങ്ങനെയല്ല ചടങ്ങ് നടത്തിയത്. കഴിഞ്ഞ തവണ സുരേഷ് ഗോപിയുടെ കാല് തൊട്ടു വണങ്ങിയതൊക്കെ വലിയ വിമർശനം നേരിട്ടിരുന്നു. ചിലർ ഈ തവണയും അദ്ദേഹത്തിന്റെ കാല് തൊട്ട് അനുഗ്രഹം മേടിച്ചിട്ടുണ്ട്.