‘തൃശൂർ എടുക്കുമെന്നല്ല, തന്നാൽ സ്വീകരിക്കാം എന്നാണ് പറഞ്ഞത്..’ – പ്രസ്താവനയുമായി നടൻ സുരേഷ് ഗോപി

2019 ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ നിന്ന് മത്സരിച്ച വ്യക്തിയായിരുന്നു നടൻ സുരേഷ് ഗോപി. ബിജെപിയുടെ സ്ഥാനാർത്ഥിയായി നിന്ന സുരേഷ് ഗോപി 28 ശതമാനത്തോളം വോട്ട് നേടിയിരുന്നു. എങ്കിലും മൂന്നാം സ്ഥാനത്താണ് സുരേഷ് ഗോപി എത്തിയത്. അന്ന് മത്സരിക്കുമ്പോൾ സുരേഷ് ഗോപി പ്രസംഗിച്ചതൊക്കെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. “ഈ തൃശൂർ എനിക്ക് വേണം, ഞാനിങ്ങ് എടുക്കുവാ..” എന്നുള്ള ഡയലോഗ് ഒരുപാട് ട്രോളുകളിലും ചർച്ചകളിൽ നിറഞ്ഞ് നിന്നിരുന്നു.

സുരേഷ് ഗോപി അവിടെ തോറ്റപ്പോഴാണ് ഇത്തരം ട്രോളുകൾ കൂടുതലായി വന്നത്. ഇപ്പോഴിതാ അന്ന് താൻ പറഞ്ഞത് തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചതെന്ന് എന്ന രീതിയിൽ ഇപ്പോൾ അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. ടാസ് നാടകോത്സവത്തിന്റെ വേദിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം നടന്നത്. സ്വാഗത പ്രസംഗം നടത്തിയാൾ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെ കുറിച്ച് പരാമർശിച്ചപ്പോഴാണ് സുരേഷ് ഗോപി വിശദീകരിച്ചത്.

തൃശൂർ നിങ്ങൾ തരികയാണെങ്കിൽ തൃശ്ശൂരിനെ ഇഷ്ടപ്പെടുന്ന താൻ അത് എടുക്കാമെന്നാണ് ഉദേശിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇത് കൂടാതെ നാടകങ്ങളെ കുറിച്ചും അദ്ദേഹം ആ വേദിയിൽ സംസാരിച്ചിരുന്നു. നാടകങ്ങളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണ്. നാടകങ്ങളിലെ ദൈവ നിഷേധം വേദനിപ്പിച്ചിരുന്നില്ല. പക്ഷേ പ്രതേക ഉന്നംവച്ച് മലീമസമായ മനസ്സോടെ ദൈവത്തെ കുറ്റം പറയുന്നതിൽ മാപ്പില്ല.

വിശ്വാസികൾ ഒന്ന് തുമ്മിയാൽ അതിൽ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് ആകില്ലെന്നും അത് ഓർമ്മയിൽ ഇരിക്കട്ടെയെന്നും അദ്ദേഹം ആ വേദിയിൽ പറഞ്ഞു. സുരേഷ് പുതിയ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നുണ്ട്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഗുരുവായൂർ മേൽപാലം സംസ്‌ഥാന സർക്കാരിന്റെ അല്ലെന്ന് രീതിയിൽ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രതികരണവും വന്നിരിക്കുന്നത്.