‘ആ പഴയ സുരാജിനെ വീണ്ടും കാണണോ!! പൊട്ടിച്ചിരിപ്പിച്ച് മദനോത്സവം ടീസർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

കോമഡി റോളുകളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ ശേഷം സ്വഭാവ നടനായും നായകനായുമൊക്കെ അഭിനയിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. സുരാജിന്റെ ഒരു മുഴുനീള കോമഡി ചിത്രം കണ്ടിട്ട് ഏറെ നാളുകൾ കഴിഞ്ഞിട്ടുണ്ടാകും! ഇടയ്ക്ക് മാത്രം അതും വളരെ ചെറിയ റോളുകളിൽ മാത്രമാണ് സുരാജ് ഇപ്പോൾ കോമഡി ചെയ്യുന്നത്. അതിന് ഒരു മാറ്റം വീണ്ടും വരാൻ പോവുകയാണ്.

സുരാജ് പ്രധാന വേഷത്തിൽ എത്തുന്ന മദനോത്സവം എന്ന ചിത്രത്തിൽ ഒരു മുഴുനീള കോമഡി കഥാപാത്രമായിട്ടാണ് സുരാജ് അഭിനയിക്കാൻ പോകുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് മദനൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിൽംസിന്റെ ബാനറിൽ അജിത് വിനായകനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ആ പഴയ സുരാജിനെ വീണ്ടും പ്രേക്ഷകർക്ക് ടീസറിൽ ഉടനീളം കാണാൻ സാധിക്കും. സുരാജിന്റെ ഭാവങ്ങളും ചില നോട്ടങ്ങളുമൊക്കെ പ്രേക്ഷകർ ഏറെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഈ വിഷുവിനാണ് ചിത്രം റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയാണ്. ഇ സന്തോഷ് കുമാറിന്റെയാണ് കഥ. ഷെഹ്നാദ് ജലാലാണ് ക്യാമറ. വിവേക് ഹർഷനാണ് എഡിറ്റിംഗ്. സുരാജിനെ കൂടാതെ ബാബു ആന്റണി, പി.പി കുഞ്ഞികൃഷ്ണൻ, ഭാമ അരുൺ, രാജേഷ് മാധവൻ, രാജേഷ് അഴിക്കോടൻ, സ്വാതിദാസ് എന്നിവരും അഭിനയിക്കുന്നുണ്ട്.