‘എന്തൊരു മാറ്റമാണല്ലേ ഇത്!! മേക്കോവർ നടത്തി കൃഷ്ണ കുമാറിന്റെ മകൾ നടി ഇഷാനി..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിലെ ഒരു താരകുടുംബം തന്നെയാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറും മൂത്തമകളായ അഹാനയും സിനിമയിൽ അഭിനയിക്കുന്നവരാണ്. പക്ഷേ താരത്തിന്റെ മുഴുവൻ കുടുംബത്തെയും മലയാളികൾക്ക് അറിയാം.

മുപ്പത് വർഷമായി കൃഷ്ണകുമാർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മകൾ അഹാന സിനിമയിൽ വന്നിട്ട് ഏകദേശം 9 വർഷങ്ങൾ കഴിഞ്ഞു. ഇവർ രണ്ട് പേരെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ളവരാണ് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധുവും ഇളയമക്കളായ ദിയ, ഇഷാനി, ഹൻസിക എന്നിവർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് ഇവരെല്ലാം എന്നതാണ് സത്യം.

അഹാനയെ കൂടാതെ കൃഷ്ണ കുമാറിന്റെ സിനിമയിൽ അഭിനയിച്ചിട്ടുള്ള മറ്റൊരു മകളും കൂടിയുണ്ട്. ഇഷാനിയാണ്. മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിലാണ് ഇഷാനി ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നത്. ഇഷാനി ആ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ഒരു ലുക്ക് അല്ല ഇപ്പോഴുള്ളത്. തീരെ ശരീരഭാരം ഇല്ലാതിരുന്ന ഇഷാനി മേക്കോവർ നടത്തി പുത്തൻ ലുക്കിലാണ് കാണാൻ കഴിയുന്നത്.

ഈ കഴിഞ്ഞ ദിവസം ജിമ്മിൽ നിന്നുള്ള തന്റെ പുതിയ ഹോട്ട് ലുക്ക് ഫോട്ടോസും അതോടൊപ്പം പഴയ ലുക്കും കൂടി ചേർത്ത് ഒരു പോസ്റ്റ് ഇഷാനി പങ്കുവച്ചിരുന്നു. ഇഷാനിയുടെ മേക്കോവർ കണ്ടിട്ട് ആരാധകർ അന്തം വിട്ടുപോയി എന്നതാണ് സത്യം. ഈ ഡെഡിക്കേഷൻ മുന്നിൽ കൈയടിക്കുന്നു എന്നാണ് ആരാധകർ ഫോട്ടോസ് കണ്ടിട്ട് കമന്റ് ചെയ്തിട്ടുള്ളത്. വിഷ്ണു ഭട്ട് ആണ് ഇഷാനിയുടെ ജിം ഫോട്ടോസ് എടുത്തത്.