‘എന്റെ പാസ്റ്റെലുകൾ രാജ്യം ഭരിക്കുന്നു! ഗൗണിൽ ഹോട്ട് ലുക്കിൽ നടി സുരഭി ലക്ഷ്മി..’ – ഫോട്ടോസ് വൈറലാകുന്നു

ബൈ ദി പീപ്പിൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സുരഭി ലക്ഷ്മി. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച സുരഭി, 2012 മുതൽ നല്ല സിനിമകളുടെ ഭാഗമായി മാറി. കോമഡി റോളുകളിലും സഹനടി റോളുകളിലും ക്യാരക്ടർ റോളുകളിലുമെല്ലാം സുരഭി തന്റെ അഭിനയ ജീവിതത്തിൽ ചെയ്തിട്ടുണ്ട്. മികച്ച ഒരു അഭിനേതാവ് എന്ന പ്രേക്ഷകർ വിലയിരുത്തിയിട്ടുമുണ്ട്.

പ്രേക്ഷകർ മാത്രമല്ല, 2016-ലെ നാഷണൽ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരത്തിനും സുരഭി അർഹയായിരുന്നു. അതെ സിനിമയിലെ പ്രകടനത്തിന് സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിനും സുരഭി അർഹയായി. ടെലിവിഷൻ പരമ്പരകളിലും സുരഭി അഭിനയിച്ചിട്ടുണ്ട്. മീഡിയ വണിലെ എം80 മോസയിലെ ഫാത്തിമ/പാത്തു എന്ന കഥാപാത്രത്തിന് ഒരുപാട് ആരാധകരുമുണ്ട്.

കഥ തുടരുന്നു, അയാളും ഞാനും തമ്മിൽ, എബിസിഡി, ഏഴ് സുന്ദര രാത്രികൾ, എന്ന് നിന്റെ മൊയ്തീൻ, കിസ്മത്, മിന്നാമിനുങ്ങ്, തീവണ്ടി, അതിരൻ, വികൃതി, കുറുപ്പ്, കുമാരി തുടങ്ങിയ സിനിമകളിൽ സുരഭി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. പൊരിവെയിൽ, അവൾ, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ഇനി ഇറങ്ങാനുള്ള സുരഭിയുടെ സിനിമകൾ. സമൂഹ മാധ്യമങ്ങളിലും സുരഭി സജീവമാണ്.

പൊതുവെ ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്യാത്ത ഒരാളാണ് സുരഭി. ഇപ്പോഴിതാ വെള്ള ഗൗണിൽ ഹോട്ട് ലുക്കിൽ കിടിലം ഒരു ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് സുരഭി. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളിൽ റെയർ റൂമിന്റെ ഔട്ട് ഫിറ്റാണ് ധരിച്ചിരിക്കുന്നത്. അരുൺ വാസുദേവിന്റെ സ്റ്റൈലിങ്ങിൽ സിജനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ‘എന്റെ പാസ്റ്റെലുകൾ രാജ്യം ഭരിക്കുന്നു..’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോസ് പങ്കുവച്ചത്.