‘മഹാശിവരാത്രി ആശംസകൾ! ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥിച്ച് നടി സുരഭി ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ശിവ ഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് “ആദിയോഗി ശിവ പ്രതിമ”യ്ക്ക് മുന്നിൽ തൊഴുത് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. ആരാധകർക്ക് ശിവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് അവിടെ നിന്നുള്ള ചിത്രങ്ങൾ സുരഭി ലക്ഷ്മി പങ്കുവച്ചത്. നേരത്തെ എടുത്ത ചിത്രങ്ങളാണ് ഇവ.

സുരഭി ഇപ്പോൾ ഖത്തറിലാണ്. മോളിവുഡ് മാജിക് എന്ന ഷോയിൽ പങ്കെടുക്കാൻ വേണ്ടി പോയതായിരുന്നു സുരഭി. പക്ഷേ പരിപാടി ചില കാരണങ്ങളാൽ മാറ്റിവെച്ചു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ഒരു പ്രോഗ്രാമായിരുന്നു സംഘടിപ്പിച്ചിരുന്നത്. സുരഭി അവിടെ നിന്നുള്ള വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിനിടയിലാണ് സുരഭി മഹാശിവരാത്രി ആശംസകൾ നേർന്നുള്ള പോസ്റ്റ് ഇട്ടത്.

112.4 അടി ഉയരമുള്ള പ്രതിമയ്ക്ക് മുന്നിൽ തൊഴുത് പ്രാർത്ഥിക്കുന്ന സുരഭിയെ ചിത്രങ്ങളിൽ കാണാൻ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകരും കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ടായിരുന്നു. സുരഭിയുടെ മുഖം പോലെയാണല്ലോ പ്രതിമയിലുളള ശിവഭഗവാന്റെ മുഖവുമെന്ന് ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്. ശിവഭഗവാൻ വളരെ മികച്ചയൊരു വർഷം ചേച്ചിക്ക് സമ്മാനിക്കട്ടെയെന്ന് ചില ആരാധികമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

സുരഭിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ശിവരാത്രിയോട് അനുബന്ധിച്ച് വലിയ ആഘോഷമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിലും വിപുലമായ പരിപാടികൾ ശിവരാത്രി ദിനത്തിൽ നടത്തുന്നുണ്ട്. കേരളത്തിൽ പല ശിവക്ഷേത്രങ്ങളിലും ഉത്സവങ്ങളും അതുപോലെ വിശേഷാൽ പൂജകളുമൊക്കെ നടക്കുന്നുണ്ട്.