തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാർ. കെ.ജി.എഫ് ആദ്യ രണ്ട് ഭാഗങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബ്രഹ്മണ്ഡ ചിത്രമാണ് സലാർ. ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ഏറ്റവും വലിയ സിനിമ കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുമ്പോൾ ഒരു തകർപ്പൻ സിനിമയിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.
സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ മലയാളികൾക്കും ഒരു പ്രതേക കാരണമുണ്ട്. മലയാളികളുടെ അഭിമാനമായ പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിൽ പ്രഭാസിന്റെ വില്ലനായി എത്തുന്നത്. ഫഹദ് ഫാസിൽ തെലുങ്കിൽ വില്ലനായി അഭിനയിച്ച കൈയടി നേടിയപ്പോൾ പൃഥ്വിരാജ് കന്നഡയിൽ വില്ലനായി അഭിനയിച്ച് കൈയടി നേടാൻ ഒരുങ്ങുകയാണ്. വർധരാജ മാന്നാർ എന്ന റോളിലാണ് പൃഥ്വി അഭിനയിക്കുന്നത്.
പൃഥ്വിരാജിന്റെ ജന്മദിനത്തിലായിരുന്നു സലാർ ടീം അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്. ഇപ്പോഴിതാ പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോൻ സിനിമയുടെ ലൊക്കേഷനിൽ എത്തിയ കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “സലാറിന്റെ സെറ്റിൽ ജോലി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും സർഗ്ഗാത്മക മനസ്സുകളിലൊന്നിനെ കാണാനും ഒപ്പം ചുറ്റിക്കറങ്ങാനും എനിക്ക് അവസരം ലഭിച്ചു!
പ്രശാന്ത് നീൽ സർ, നിങ്ങൾ നിങ്ങളുടേതായ ഒരു ലീഗിലാണ്, നിങ്ങൾ നിർമ്മിക്കുന്ന ഈ സിനിമ എല്ലാ റെക്കോർഡുകളും തകർക്കുമെന്ന് തോന്നുന്നു! നിങ്ങളുടെ സെറ്റുകൾ സന്ദർശിക്കുകയും നിങ്ങളുടെ എലമെന്റിൽ നിങ്ങളെ കാണുകയും, നിങ്ങളുടെ കാഴ്ച സ്ക്രീനിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്യുന്നത് എന്തൊരു സന്തോഷമായിരുന്നു അത്..”, സുപ്രിയ പ്രശാന്തിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു.